ലക്ഷങ്ങള്‍ വിലയുള്ള മെത്താംഫെറ്റാമിന്‍ കടത്ത്; വാളയാറില്‍ യുവാവ് പിടിയില്‍
ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് വന്ന മാരുതി എന്ന എയര്‍ബസ്സിലായിരുന്നു ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. തുടര്‍ന്ന് വാളയാര്‍ എക്‌സൈസ് പോസ്റ്റിലെ പരിശോധനയില്‍ ഇത് കണ്ടെത്തുകയായിരുന്നു
Aug 23, 2026, 07:36 IST
തൃശ്ശൂര്‍ സ്വദേശി ജിതിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
വാളയാറില്‍ ലക്ഷങ്ങള്‍ വിലയുള്ള മെത്താംഫെറ്റാമിനുമായി യുവാവ് പിടിയില്‍. ക്രിയാറ്റിന്‍ ടിന്നില്‍ ഒളിപ്പിച്ച നിലയിലാണ് പ്രതി ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. തൃശ്ശൂര്‍ സ്വദേശി ജിതിനെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് വന്ന മാരുതി എന്ന എയര്‍ബസ്സിലായിരുന്നു ലഹരിമരുന്ന് കടത്താന്‍ ശ്രമിച്ചത്. തുടര്‍ന്ന് വാളയാര്‍ എക്‌സൈസ് പോസ്റ്റിലെ പരിശോധനയില്‍ ഇത് കണ്ടെത്തുകയായിരുന്നു. ക്രിയാറ്റിന്‍ ടിന്നില്‍ ഒളിപ്പിച്ച നിലയില്‍ വാണിജ്യ അളവിലുള്ള 142 ഗ്രാം മെത്താം ഫിറ്റാമിനും ഒരു ഗ്രാം കഞ്ചാവും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.