തൃശൂരിൽ മെത്താഫിറ്റമിനുമായി രണ്ടുപേർ അറസ്റ്റിൽ

മാരക മയക്കുമരുന്നുമായ 5.303 ഗ്രാം മെത്താഫിറ്റമിനുമായി രണ്ടുപേരെ ചാവക്കാട് എക്‌സൈസ് ഇൻസ്‌പെക്ടർ റിന്റോസി.ജെയും സംഘവും ചേർന്ന് അറസ്റ്റു ചെയ്തു. അകലാട് ഒറ്റൈയിനി രാജാ ബീച്ച് റോഡിന് സമീപം വെച്ചാണ് സംഘത്തെ പിടികൂടിയത്. അകലാട് കോൽക്കാരൻ വീട്ടിൽ അമീർ മകൻ ആദിൽ (21) അകലാട് കാരിയേടത്ത് വീട്ടിൽ ബഷീർ മകൻ ഫഹദ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

 

തൃശൂർ: മാരക മയക്കുമരുന്നുമായ 5.303 ഗ്രാം മെത്താഫിറ്റമിനുമായി രണ്ടുപേരെ ചാവക്കാട് എക്‌സൈസ് ഇൻസ്‌പെക്ടർ റിന്റോസി.ജെയും സംഘവും ചേർന്ന് അറസ്റ്റു ചെയ്തു. അകലാട് ഒറ്റൈയിനി രാജാ ബീച്ച് റോഡിന് സമീപം വെച്ചാണ് സംഘത്തെ പിടികൂടിയത്. അകലാട് കോൽക്കാരൻ വീട്ടിൽ അമീർ മകൻ ആദിൽ (21) അകലാട് കാരിയേടത്ത് വീട്ടിൽ ബഷീർ മകൻ ഫഹദ് (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 

സംഭവസ്ഥലത്തുനിന്നും ഓടിപ്പോയ അകലാട് ഒറ്റൈയിനി സപ്ലാംകൊടിയിൽ വീട്ടിൽ അക്ബർ മകൻ അലി, അകലാട് ഒറ്റൈയിനി ചന്ദേക്കാരൻ വീട്ടിൽ ഷംസുദ്ദീൻ മകൻ നബീൽ എന്നിവർക്കെതിരേ കേസെടുത്തിട്ടുണ്ട്. മെത്താംഫിറ്റമിൻ കൂടാതെ സംഭവസ്ഥലത്തുനിന്നും രണ്ട് മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്.