ചൂടിന് അല്പം ആശ്വാസം? വേനൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് നൽകി കാലാവസ്ഥ വകുപ്പ്
വെള്ളിയാഴ്ച മുതലാണ് സംസ്ഥാനത്ത് വേനൽമഴയ്ക്കുള്ള സാധ്യതയുള്ളതെന്നാണ് പ്രവചനം. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വേനൽമഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മാത്രമല്ല, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വയനാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Mar 25, 2026, 17:45 IST
തിരുവനന്തപുരം: ചുട്ടു പൊള്ളുന്ന ചൂടിന് ആശ്വാസമായി വേനൽ മഴയെത്തുന്നതായി മുന്നറിയിപ്പ്.കേന്ദ്ര കാലാവസ്ഥ വകുപ്പാണ് മുന്നറിയിപ്പ് നൽകിയത്.വെള്ളിയാഴ്ച മുതലാണ് സംസ്ഥാനത്ത് വേനൽമഴയ്ക്കുള്ള സാധ്യതയുള്ളതെന്നാണ് പ്രവചനം. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ സംസ്ഥാനത്തുടനീളം വേനൽമഴ ലഭിച്ചേക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മാത്രമല്ല, അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ വയനാട് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ഓരോ ദിവസങ്ങളിലും ജില്ലകളിൽ രണ്ട് മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില ഉയർന്നിരിക്കുന്നത്. രാത്രിയെന്നും പകലെന്നും വ്യത്യാസമില്ലാതെ ഭീകരമായ ചൂടാണ് അനുഭവപ്പെടുന്നത്. ഇതിന് ആശ്വാസമായാണ് വേനൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിക്കുന്നത്.