മിശിഹായും സംഘവും കേരളത്തിൽ ; സ്റ്റേഡിയം പരിശോധിക്കാനായി നവംബര്‍ ആദ്യം കൊച്ചിലേക്ക് 

സ്‌പെയിനില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം അധികൃതരുമായി  കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ സന്ദര്‍ശനം നടത്തി. മെസ്സിപ്പട മല്‍സരം നടക്കുന്ന സ്റ്റേഡിയം പരിശോധിക്കാനായി നവംബര്‍ ആദ്യം കൊച്ചിയിലെത്തും.
 

സ്‌പെയിനില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീം അധികൃതരുമായി  കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ സന്ദര്‍ശനം നടത്തി. 2025 ഒക്ടോബറോടെ കേരളത്തിലെത്തുമെന്ന് നിലവില്‍ അറിയിച്ചിട്ടുള്ള മെസ്സിപ്പട മല്‍സരം നടക്കുന്ന സ്റ്റേഡിയം പരിശോധിക്കാനായി നവംബര്‍ ആദ്യം കൊച്ചിയിലെത്തും.


കേരളത്തിലെ ആരാധകരെ കാണുന്നതിനായി ഫുട്‌ബോളിന്റെ മിശിഹയും ടീമും കേരളത്തിലേക്ക് വരാനുള്ള സാധ്യതകള്‍ ആരായുന്നതിനും മല്‍സരം സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിനും വേണ്ടിയായിരുന്നു സന്ദര്‍ശനം.കേരളത്തില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് അര്‍ജന്റീന ഫുട്‌ബോള്‍ ടീം കഴിഞ്ഞ ജനുവരിയില്‍ ഇ-മെയില്‍ അയച്ചതായി കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍ അടുത്തിടെ വ്യക്തമാക്കിയിരുന്നു. 2025 ഒക്ടോബറോടെ കേരളത്തിലെത്തുമെന്ന് നിലവില്‍ അറിയിച്ചിട്ടുള്ള മെസ്സിപ്പട മല്‍സരം നടക്കുന്ന സ്റ്റേഡിയം പരിശോധിക്കാനായി നവംബര്‍ ആദ്യം കൊച്ചിയിലെത്തും.

കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലായിരിക്കും സൗഹൃദ മല്‍സരം നടക്കുക. തുടര്‍ന്ന് മലപ്പുറത്ത് അര്‍ജന്റീന ഫുട്‌ബോള്‍ അക്കാദമി സ്ഥാപിക്കുമെന്നും മന്ത്രി വി. അബ്ദുറഹ്‌മാന്‍ അറിയിച്ചു.