മെസിയുടെ പേരിലെ തട്ടിപ്പ്: കൂടുതല്‍ രേഖകള്‍ കണ്ടെടുക്കാന്‍ എസ്‌ഐടി

കള്ളപ്പണം വെളുപ്പിച്ചോയെന്ന സംശയത്തില്‍ ഇഡി അന്വേഷണത്തിനാണ് സാധ്യത.

 

മുന്‍ കായിക മന്ത്രി അബ്ദുറഹുമാനെയടക്കം ചോദ്യം ചെയ്യും.

മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പില്‍ അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്. ആദ്യഘട്ട പരിശോധനയ്ക്ക് ശേഷം കൂടുതല്‍ രേഖകള്‍ കണ്ടെടുക്കാന്‍ എസ്‌ഐടിയുടെ നീക്കം. രണ്ടാം ഘട്ട അന്വേഷണം എല്‍ഡിഎഫിന്റെ പ്രതിരോധത്തിലാക്കും. മുന്‍ കായിക മന്ത്രി അബ്ദുറഹുമാനെയടക്കം ചോദ്യം ചെയ്യും.

അതേസമയം കേസില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ശിപാര്‍ശ ചെയ്യാനൊരുങ്ങുകയാണ് സര്‍ക്കാര്‍. കള്ളപ്പണം വെളുപ്പിച്ചോയെന്ന സംശയത്തില്‍ ഇഡി അന്വേഷണത്തിനാണ് സാധ്യത.