മെസ്സിയുടെ കേരളാസന്ദർശനം; ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും

മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. എസ്‌ഐടിയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുക. ഇന്ന് തന്നെ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ തേടും. ജിഎസ്ടിയുടെ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ വലിയ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നു.

 

തിരുവനന്തപുരം:  മെസ്സിയെ കേരളത്തില്‍ എത്തിക്കുമെന്ന് പറഞ്ഞുള്ള തട്ടിപ്പില്‍ ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. എസ്‌ഐടിയുടെ അന്വേഷണത്തിന്റെ ഭാഗമായിട്ടാണ് ജിഎസ്ടി ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുക. ഇന്ന് തന്നെ ഉദ്യോഗസ്ഥരില്‍ നിന്ന് വിവരങ്ങള്‍ തേടും. ജിഎസ്ടിയുടെ അന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ വലിയ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയിരുന്നു. എസ് ഐ ടി തലവന്‍ പി വിജയനാണ് ഉദ്യോഗസ്ഥര്‍ക്ക് ജിഎസ്ടിയില്‍ നിന്ന് വിവരങ്ങള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.

അതേസമയം, നിയമവിരുദ്ധ കരാറുമായി മുന്നോട്ടുപോകാന്‍ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഉന്നതരുടെ പിന്തുണ ലഭിച്ചെന്ന് വ്യക്തയതോടെ അന്വേഷണം കൂടുതല്‍ പേരിലേക്ക് നീളുകയാണ്. മെസി വരുമെന്ന പ്രചാരണത്തില്‍ സ്‌പോണ്‍സര്‍ക്കൊപ്പം മുന്‍നിരയില്‍ ഉണ്ടായിരുന്ന മുന്‍ കായിക മന്ത്രി അബ്ദുറഹിമാനെ എസ്‌ഐടി വൈകാതെ ചോദ്യം ചെയ്യും.