മെസിയുടെ കേരള സന്ദർശനം; 25.78 കോടിയുടെ നികുതി വെട്ടിപ്പെന്ന് ജിഎസ്ടി പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്
മെസിയെ കേരളത്തിലേക്ക് കൊണ്ടുവരാനെന്ന വ്യാജേന നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി ജിഎസ്ടി പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്. സ്പോൺസറിൽ നിന്ന് നികുതി ഈടാക്കുന്നത് ഉദ്യോഗസ്ഥർ മനപ്പൂർവം വൈകിപ്പിച്ചുവെന്നും നികുതി ഉടൻ ഈടാക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്.
തിരുവനന്തപുരം: മെസിയെ കേരളത്തിലേക്ക് കൊണ്ടുവരാനെന്ന വ്യാജേന നടന്ന ഇടപാടുകളിൽ 25.78 കോടിയുടെ നികുതി വെട്ടിപ്പ് നടന്നതായി ജിഎസ്ടി പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട്. സ്പോൺസറിൽ നിന്ന് നികുതി ഈടാക്കുന്നത് ഉദ്യോഗസ്ഥർ മനപ്പൂർവം വൈകിപ്പിച്ചുവെന്നും നികുതി ഉടൻ ഈടാക്കണമെന്നും ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും റിപ്പോർട്ടിൽ ശുപാർശയുണ്ട്. റിപ്പോർട്ടർ കമ്പനിയുടെ അക്കൗണ്ടിലേക്ക് 2 ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് കോടികൾ എത്തിയത് കേന്ദ്ര ഏജൻസികൾ അന്വേഷിക്കണമെന്നും എസ്ഐടി പറയുന്നു.
സ്പോൺസറിൽ നിന്ന് നികുതി ഈടാക്കാതിരുന്നതിൽ ഗുരുതര വീഴ്ചയുണ്ട്. നികുതി ഈടാക്കുന്നത് ഉദ്യോഗസ്ഥർ മനപ്പൂർവം വൈകിപ്പിക്കുകയായിരുന്നു. ഉന്നതങ്ങളിൽ നിന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജിഎസ്ടി ആസ്ഥാനത്തെ ഡെപ്യൂട്ടി കമ്മീഷണർ വരെ ഇടപെട്ടു. വീഴ്ച ഉണ്ടായിട്ടും ഉന്നത ഉദ്യോഗസ്ഥർ സംശയകരമായ മൗനം പാലിച്ചു. നികുതി ഉടൻ ഈടാക്കണം എന്നും എസ്ഐടി പറയുന്നു.