മെസിയുടെ പേരിലുള്ള തട്ടിപ്പ്: ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ഇന്നലെ വിധിപറയാന്‍ തീരുമാനിച്ചെങ്കിലും പ്രതിഭാഗം രേഖകള്‍ കൈമാറാത്തതിനാലാണ് ഇന്ന് വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്.

 

മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം നടത്തിയ കേസിലും ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഇതേ കോടതി ഇന്ന് പരിഗണിക്കും.

മെസിയെ കേരളത്തിലെത്തിക്കാമെന്ന പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ റിപ്പോര്‍ട്ടര്‍ ടിവി മാനേജിങ് എഡിറ്റര്‍ ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഇന്നലെ വിധിപറയാന്‍ തീരുമാനിച്ചെങ്കിലും പ്രതിഭാഗം രേഖകള്‍ കൈമാറാത്തതിനാലാണ് ഇന്ന് വിശദമായ വാദം കേള്‍ക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രിക്കെതിരെ വ്യാജ വിവാഹ ആരോപണം നടത്തിയ കേസിലും ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ ഇതേ കോടതി ഇന്ന് പരിഗണിക്കും.

കേസില്‍ ഒന്നാം പ്രതിയാണ് ആന്റോ അഗസ്റ്റിന്‍. ചോദ്യം ചെയ്യുകയാണ് ലക്ഷ്യമെന്നും അറസ്റ്റ് ആലോച്ചിച്ചിട്ടില്ലെന്നും പൊലീസ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കേസില്‍ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവണം എന്ന് ആവശ്യപ്പെട്ട് കളമശ്ശേരി പൊലീസ് നോട്ടീസ് നല്‍കിയിരുന്നു.