മെസ്സി വിവാദം; നികുതി വെട്ടിപ്പില്‍ അന്വേഷണം വീണ്ടും തുടങ്ങി

ആര്‍ബിസി ഡയറക്ടര്‍മാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കൂടാതെ, ഗോകുലം ചിറ്റ് ഫണ്ട്‌സ്, ഹിന്ദുജ ഫിനാന്‍സ് എന്നിവര്‍ക്കും ജിഎസ്ടി വകുപ്പ് സമന്‍സയച്ചിട്ടുണ്ട്.

 

റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് ജിഎസ്ടി വകുപ്പ് സമന്‍സ് അയച്ചു.

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയെയും സംഘത്തെയും കേരളത്തിലെത്തിക്കാമെന്ന പേരില്‍ നടത്തിയ തട്ടിപ്പില്‍ അന്വേഷണം വീണ്ടും തുടങ്ങി. ജിഎസ്ടി കൊല്ലം ഇന്റലിജന്‍സ് യൂണിറ്റാണ് നികുതി വെട്ടിപ്പില്‍ അന്വേഷണം വീണ്ടും തുടങ്ങിയിരിക്കുന്നത്. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് ജിഎസ്ടി വകുപ്പ് സമന്‍സ് അയച്ചു. ആര്‍ബിസി ഡയറക്ടര്‍മാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. കൂടാതെ, ഗോകുലം ചിറ്റ് ഫണ്ട്‌സ്, ഹിന്ദുജ ഫിനാന്‍സ് എന്നിവര്‍ക്കും ജിഎസ്ടി വകുപ്പ് സമന്‍സയച്ചിട്ടുണ്ട്.


56 കോടിയോളം രൂപ നികുതി അടയ്ക്കാത്തതിലും സംശയാസ്പദമായ രീതിയില്‍ കോടികള്‍ കൈമാറിയതിലുമാണ് അന്വേഷണം. അതിനിടെ ജിഎസ്ടി ഈടാക്കുന്നത് നിര്‍ത്തിവെക്കാന്‍ നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. തിരുവനന്തപുരത്തെ ഇന്റലിജന്‍സ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ വി. സുനില്‍ കുമാറിനെയാണ് അപ്രധാന തസ്തികയിലേക്ക് മാറ്റിയത്. സുനില്‍ കുമാര്‍ വാട്‌സാപ്പ് വഴി നിര്‍ദേശം നല്‍കിയതിനെ തുടര്‍ന്ന്, റിപ്പോര്‍ട്ടര്‍ കമ്പനിക്കെതിരായ നടപടികള്‍ എട്ട് മാസത്തോളം നിലച്ചിരുന്നു.