കൊല്ലത്ത് മാനസിക ദൗര്‍ബല്യമുള്ള യുവാവിനെ അച്ഛനും സഹോദരനും ചേര്‍ന്ന് തലയ്ക്കടിച്ച് കൊന്നു
ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കില്‍ അച്ഛനും സഹോദരനും ചേർന്ന് യുവാവിനെ മർദിച്ച് കൊന്നു. മാനസിക ദൗർബല്യമുള്ള യുവാവിനെയാണ് സ്വന്തം പിതാവും സഹോദരനും ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയത്.
Updated: Jan 16, 2026, 14:51 IST
തലയ്ക്കടിയേറ്റാണ് മരണം. പിതാവിനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷ് മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട്.
കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കില്‍ അച്ഛനും സഹോദരനും ചേർന്ന് യുവാവിനെ മർദിച്ച് കൊന്നു. മാനസിക ദൗർബല്യമുള്ള യുവാവിനെയാണ് സ്വന്തം പിതാവും സഹോദരനും ചേർന്ന് മർദിച്ച് കൊലപ്പെടുത്തിയത്.മാലീത്തറ ഉന്നതിയില്‍ രാമകൃഷ്ണന്റെ മകൻ സന്തോഷാണ്(35) കൊല്ലപ്പെട്ടത്ഇന്നലെ രാത്രി നടന്ന സംഭവം പുറത്തറിയുന്നത് ഇന്നാണ്
തലയ്ക്കടിയേറ്റാണ് മരണം. പിതാവിനെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു. സന്തോഷ് മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നുണ്ട്. സന്തോഷിന്റെ ആക്രമണം സഹിക്കവയ്യാതെ രാത്രിയില്‍ കമ്ബിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതെന്നാണ് പിതാവ് രാമകൃഷ്ണൻ പോലീസിനോട് പറഞ്ഞത്
സഹോദരൻ സനലും രാമകൃഷ്ണനും മാത്രമാണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നത്. സഹോദരങ്ങള്‍ തമ്മിലുണ്ടായ സംഘർഷം പിതാവ് നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്.