മാനസികാരോ​ഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നു; ഹാപ്പിനെസ് ആന്റ് വെൽനെസ് സെന്റർ എന്നാക്കും

മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകളെന്ന പേരിലാകും ഇനി അറിയപ്പെടുകയെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍.

 

സന്തോഷവും സൗഖ്യവും പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങളായി ഇവയെ മാറ്റുമെന്നും കെ മുരളീധരന്‍ പറഞ്ഞു

തിരുവനന്തപുരം: മാനസികാരോഗ്യ കേന്ദ്രങ്ങള്‍ ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകളെന്ന പേരിലാകും ഇനി അറിയപ്പെടുകയെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍.

ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് പേരുമാറ്റം.യുവാക്കളില്‍ വര്‍ധിച്ചുവരുന്ന സമ്മര്‍ദ്ദം, ഏകാന്തത, ലഹരി ഉപയോഗത്തിലേക്കുള്ള സാധ്യത, പഠന-തൊഴില്‍ സംബന്ധമായ ആശങ്കകള്‍ തുടങ്ങിയവ നേരത്തെ തിരിച്ചറിയുന്നതിന് ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍ക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്നും മന്ത്രി പറഞ്ഞു

സന്തോഷവും സൗഖ്യവും പ്രദാനം ചെയ്യുന്ന കേന്ദ്രങ്ങളായി ഇവയെ മാറ്റുമെന്നും കെ മുരളീധരന്‍ പറഞ്ഞു. ഭൗതിക സാഹചര്യങ്ങളും ആവശ്യമായ ജീവനക്കാരെയും ഇതിനായി നിയോഗിക്കും.നിലവിലുള്ള മാനസികാരോഗ്യ കേന്ദ്രങ്ങളില്‍ പ്രധാനമായും രോഗനിര്‍ണയം, ചികിത്സ, മരുന്ന്, കൗണ്‍സിലിങ് തുടങ്ങിയ സേവനങ്ങളാണുള്ളത്.

ഹാപ്പിനസ് ആന്‍ഡ് വെല്‍നെസ് സെന്ററുകള്‍ മാനസിക അസ്വാസ്ഥ്യമുള്ളവര്‍ക്ക് മാത്രമല്ല, മാനസികമായി ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്ന എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന തരത്തില്‍ മാറ്റുകയാണ് ലക്ഷ്യം. കൗണ്‍സലിങ്, മാനസികാരോഗ്യ ബോധവത്കരണം, സ്ട്രെസ് മാനേജ്മെന്റ്, ജീവിതശൈലി ഇടപെടലുകള്‍ തുടങ്ങിയവ കേന്ദ്രങ്ങളില്‍ ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു