KSRTC വനിതാ കണ്ടക്ടര്‍മാര്‍ക്ക് ആര്‍ത്തവ അവധി; മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോട് കൂടിയ രണ്ട് ദിവസത്തെ ആർത്തവ അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ നിവേദനത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു

 

ഏറെ നേരം തുടര്‍ച്ചയായി നില്‍ക്കുന്ന ജോലിയാണ് കണ്ടക്ടര്‍മാര്‍ ചെയ്യുന്നത്. വൃത്തിയുള്ള വിശ്രമ സൗകര്യമടക്കം പരിമിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി

കൊച്ചി: കെഎസ്ആർടിസിയിലെ വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോട് കൂടിയ രണ്ട് ദിവസത്തെ ആർത്തവ അവധി അനുവദിക്കണമെന്നാവശ്യപ്പെട്ട് നൽകിയ നിവേദനത്തിൽ മൂന്ന് മാസത്തിനകം തീരുമാനമെടുക്കാൻ സർക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു

 വനിതാ കണ്ടക്ടര്‍മാരായ എസ് എസ് ആശ, എസ് ശ്രീന, എം സജല എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്.ആര്‍ത്തവ അവധി ജീവനക്കാരുടെ ക്ഷേമം വര്‍ധിപ്പിക്കുമെന്ന് മാത്രമല്ല അതികഠിനമായ ആര്‍ത്തവ പ്രശ്‌നങ്ങള്‍ ആരോഗ്യത്തെയും ജോലിയെയും സ്വാധീനിക്കുമെന്നും കോടതി നിരീക്ഷിച്ചു.

ഏറെ നേരം തുടര്‍ച്ചയായി നില്‍ക്കുന്ന ജോലിയാണ് കണ്ടക്ടര്‍മാര്‍ ചെയ്യുന്നത്. വൃത്തിയുള്ള വിശ്രമ സൗകര്യമടക്കം പരിമിതമാണെന്നും കോടതി ചൂണ്ടിക്കാട്ടി.കെഎസ്ആർടിസിയിൽ മൂവായിരത്തോളം വനിതാ ജീവനക്കാരുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.കർണാടകയിൽ പ്രതിമാസം ഒരു ദിവസം ആർത്തവ അവധി അനുവദിച്ചിട്ടുള്ള കാര്യവും ഹർജിക്കാർ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു