മീനങ്ങാടി സ്കൂള്‍ വിനോദ യാത്ര വിവാദം;പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ

വിനോദ യാത്ര വിവാദത്തിൽ വയനാട് മീനങ്ങാടി ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്ഥലം മാറ്റ ഉത്തരവിന് സ്റ്റേ അനുവദിച്ചത്.

 

കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടും സ്ഥലം മാറ്റിയത് സ്വാഭാവിക നീതിക്ക് നിരക്കാത്തതാണെന്ന് കാട്ടിയാണ് പ്രിൻസിപ്പൽ ഹർജി നൽകിയത്.

വയനാട്: വിനോദ യാത്ര വിവാദത്തിൽ വയനാട് മീനങ്ങാടി ഗവൺമെൻ്റ് ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയ നടപടിക്ക് സ്റ്റേ. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലാണ് സ്ഥലം മാറ്റ ഉത്തരവിന് സ്റ്റേ അനുവദിച്ചത്.

കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചിട്ടും സ്ഥലം മാറ്റിയത് സ്വാഭാവിക നീതിക്ക് നിരക്കാത്തതാണെന്ന് കാട്ടിയാണ് പ്രിൻസിപ്പൽ ഹർജി നൽകിയത്. വിനോദയാത്രയ്ക്കിടെ ചട്ട ലംഘനമുണ്ടായി എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സ്ഥലംമാറ്റ ഉത്തരവ്..മീനങ്ങാടി സ്കൂളിലെ വിനോദ യാത്ര വിവാദത്തിൽ പ്രിൻസിപ്പലിന് അനുകൂലമായ തെളിവുകൾ ഇന്ന് പുറത്ത് വന്നിരുന്നു.

വിനോദയാത്രയ്ക്ക് രണ്ടര മാസം മുൻപ് തന്നെ ആർഡിഡിയോട് അനുമതി തേടിയിരുന്നു. സ്കൂളിൽ നിന്നുള്ള പഠനയാത്രയ്ക്ക് ഹയർ സെക്കണ്ടറി റീജിയനൽ ഡെപ്യൂട്ടി ഡയറക്ടറിൽ നിന്ന് അനുമതി തേടിയില്ല, രാത്രി യാത്ര നടത്തി, മൂന്ന് ദിവസം വരെ മാത്രമേ പഠനയാത്ര നടത്താവു എന്നിരിക്കെ അഞ്ച് ദിവസത്തെ യാത്ര നടത്തി എന്നീ ചട്ടലംഘനങ്ങൾ ചൂണ്ടിക്കാണിച്ചാണ് പ്രിന്‍സിപ്പൽ ഷിവി കൃഷ്ണനെ മീനങ്ങാടി സ്കൂളിൽ നിന്ന് സ്ഥലം മാറ്റിയത്. എന്നാൽ വിനോദ യാത്രയ്ക്ക് രണ്ടര മാസം മുൻപ് തന്നെ ആര്‍ഡിഡിയുടെ അനുമതിയ്ക്കായി സ്കൂളിൽ നിന്ന് അപേക്ഷ നൽകിയിരുന്നു.

ഓഗസ്റ്റ് 14 നാണ് അപേക്ഷ നൽകിയത്. എന്നാൽ ആര്‍ഡിഡി ഓഫീസിൽ നിന്ന് മറുപടി ലഭിച്ചില്ല. സാധാരണ മറുപടി ലഭിക്കാറില്ലെന്നും ടൂർ കഴിഞ്ഞ് വന്ന ശേഷമൊക്കെയാണ് മറുപടി ലഭിക്കാറ് ഉള്ളതെന്നും സ്കൂൾ അധികൃതർ പറയുന്നു.