മീനമാസ പൂജ: ശബരിമല നട 14ന് തുറക്കും

മീനമാസ പൂജകള്‍ക്കായി ശബരിമലനട 14ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി ദീപം തെളിക്കും.മാളികപ്പുറം ക്ഷേത്രനട എം ജി മനു നമ്പൂതിരി തുറക്കും.

 

ദർശനത്തിന് www.sabari malaonline.org വഴി വെർച്വല്‍ ക്യൂ സ്ലോട്ട് ബുക്ക് ചെയ്യണം.

പത്തനംതിട്ട : മീനമാസ പൂജകള്‍ക്കായി ശബരിമലനട 14ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ നേതൃത്വത്തില്‍ മേല്‍ശാന്തി ഇ ഡി പ്രസാദ് നമ്പൂതിരി ദീപം തെളിക്കും.മാളികപ്പുറം ക്ഷേത്രനട എം ജി മനു നമ്പൂതിരി തുറക്കും. പൂജകള്‍ക്ക് ശേഷം ഈ മാസം 19 രാത്രി 10ന് നടയടയ്‌ക്കും. പൈങ്കുനി ഉത്ര ഉത്സവത്തിനായി 22ന് വീണ്ടും തുറക്കും. 23നാണ് ഉത്സവം കൊടിയേറുക.

സന്നിധാനത്തെ മുറികള്‍ ഓണ്‍ലൈനില്‍ www.onlin etdb.com വഴി ബുക്ക്‌ ചെയ്യാനാകും. 14 ദിവസംമുമ്പുവരെ ബുക്ക് ചെയ്യാം. ദർശനത്തിന് www.sabari malaonline.org വഴി വെർച്വല്‍ ക്യൂ സ്ലോട്ട് ബുക്ക് ചെയ്യണം.