മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും
മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള പ്രീമിയം തുകയായ 61.14 കോടി രൂപ സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാല്‍ അറിയിച്ചു.
Updated: Dec 31, 2025, 15:58 IST
രണ്ടാംഘട്ട പദ്ധതിയുടെ സാങ്കേതിക നടപടികള്‍ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഒന്നാംഘട്ട പദ്ധതി ഒരു മാസംകൂടി നീട്ടിയത്
തിരുവനന്തപുരം: മെഡിസെപ് ഒന്നാംഘട്ട പദ്ധതി ജനുവരി 31 വരെ തുടരും. ഒരു മാസം കൂടി ഒന്നാം ഘട്ട പദ്ധതി തുടരുന്നതിനുള്ള പ്രീമിയം തുകയായ 61.14 കോടി രൂപ സർക്കാർ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാല്‍ അറിയിച്ചു.മെഡിസെപ് രണ്ടാംഘട്ട പദ്ധതി ജനുവരി ഒന്നുമുതല്‍ തീരുമാനിച്ച് നേരത്തെ ഉത്തരവിറക്കിയിരുന്നു. രണ്ടാംഘട്ട പദ്ധതിയുടെ സാങ്കേതിക നടപടികള്‍ പൂർത്തിയാകാത്ത സാഹചര്യത്തിലാണ് ഒന്നാംഘട്ട പദ്ധതി ഒരു മാസംകൂടി നീട്ടിയത്.
അതിനാല്‍ രണ്ടാംഘട്ട പദ്ധതിയിലെ പുതുക്കിയ പ്രീമിയം തുക ജനുവരിയില്‍ വിതരണം ചെയ്യുന്ന ശമ്ബളത്തില്‍നിന്ന് പിടിക്കേണ്ടതില്ലെന്ന് ഡിഡിഒമാർക്ക് സർക്കാർ നിർദേശം നല്‍കിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തില്‍ പ്രീമിയം പിടിക്കപ്പെട്ടാല്‍, അത് പിന്നീടുള്ള പ്രീമിയം ഗഡുക്കളില്‍ കുറച്ചു നല്‍കണമെന്ന് നിർദേശിച്ചും ധനകാര്യ വകുപ്പ് ഉത്തരവിറക്കി.