കല്ലമ്പലത്ത് കാറിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ മെഡിക്കൽ വിദ്യാർഥി മരിച്ചു
കല്ലമ്പലത്ത് മെഡിക്കല്‍ വിദ്യാർത്ഥിനിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കിളിമാനൂർ മുളയ്ക്കകത്തുകാവ് സ്വദേശി ആഷിക്കാണ് മരിച്ചത്. കാറിനുള്ളില്‍ ചാർക്കോള്‍ പോലുള്ള വസ്തുക്കള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്
Updated: Oct 7, 2026, 10:34 IST
കാറിനുള്ളില്‍ ചാർക്കോള്‍ പോലുള്ള വസ്തുക്കള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം.കല്ലമ്പലത്ത് മെഡിക്കല്‍ വിദ്യാർത്ഥിനിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കിളിമാനൂർ മുളയ്ക്കകത്തുകാവ് സ്വദേശി ആഷിക്കാണ് മരിച്ചത്. കാറിനുള്ളില്‍ ചാർക്കോള്‍ പോലുള്ള വസ്തുക്കള്‍ കത്തിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ടു ദിവസമായി ആഷിക്കിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനിടയിലാണ് രാത്രിയോടെ ആഷിക്കിനെ കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടർന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംഭവത്തില്‍ പൊലീസ് തുടർനടപടികള്‍ സ്വീകരിച്ചുവരികയാണ്