മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് ല​ഭി​ച്ചി​ല്ല ; ബജാജ് അലയ്ൻസ് കമ്പനിക്ക് 1,09,937 രൂപ പിഴ 

 മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് ല​ഭി​ച്ചി​ല്ലെ​ന്ന് കാ​ണി​ച്ച് ന​ൽ​കി​യ പ​രാ​തി​യി​ൽ ക​മ്പ​നി പി​ഴ അ​ട​ക്കാ​ൻ വി​ധി. മ​നോ​ലോ​കം ഗ്രൂ​പ് പ​ബ്ലി​ഷി​ങ് ക​മ്പ​നി ഡ​യ​റ​ക്ട​റാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ടി.​പി. വി​ജ​യ​ഭാ​സ്ക​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ബ​ജാ​ജ് അ​ല​യ​ൻ​സ് ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി 1,09,937 രൂ​പ ന​ൽ​ക​ണ​മെ​ന്നാ​ണ് വി​ധി.  

 

 കോ​ഴി​ക്കോ​ട് : മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സ് ല​ഭി​ച്ചി​ല്ലെ​ന്ന് കാ​ണി​ച്ച് ന​ൽ​കി​യ പ​രാ​തി​യി​ൽ ക​മ്പ​നി പി​ഴ അ​ട​ക്കാ​ൻ വി​ധി. മ​നോ​ലോ​കം ഗ്രൂ​പ് പ​ബ്ലി​ഷി​ങ് ക​മ്പ​നി ഡ​യ​റ​ക്ട​റാ​യ കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ടി.​പി. വി​ജ​യ​ഭാ​സ്ക​ർ ന​ൽ​കി​യ പ​രാ​തി​യി​ൽ ബ​ജാ​ജ് അ​ല​യ​ൻ​സ് ജ​ന​റ​ൽ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി 1,09,937 രൂ​പ ന​ൽ​ക​ണ​മെ​ന്നാ​ണ് വി​ധി. കോ​ഴി​ക്കോ​ട് ക​ൺ​സ്യൂ​മ​ർ കോ​ട​തി വി​ധി​ക്കെ​തി​രെ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി ന​ൽ​കി​യ അ​പ്പീ​ൽ ത​ള്ളി അ​ന്നു​മു​ത​ലു​ള്ള പ​ലി​ശ കൂ​ടി ന​ൽ​ക​ണ​മെ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ കേ​ര​ള സ്റ്റേ​റ്റ് ക​ൺ​സ്യൂ​മ​ർ റെ​സ്പ്യൂ​ട്സ് റീ​ഡ്ര​സ്സ​ൽ ക​മീ​ഷ​നാ​ണ് വി​ധി പു​റ​പ്പെ​ടു​വി​ച്ച​ത്.

ത​ന്റെ ഭാ​ര്യ​ക്ക് എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ഓ​പ​റേ​ഷ​നു​വേ​ണ്ടി മെ​ഡി​ക്ക​ൽ ക്ലെ​യിം കി​ട്ടാ​ൻ പോ​ളി​സി നി​ബ​ന്ധ​ന​പ്ര​കാ​രം ക​മ്പ​നി​യു​ടെ കോ​ഴി​ക്കോ​ട്ടെ റീ​ജ​ന​ൽ ഓ​ഫി​സി​ൽ അ​റി​യി​ച്ചെ​ങ്കി​ലും ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ഓ​പ​റേ​ഷ​ൻ ക​ഴി​ഞ്ഞ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ അ​ട​ക്കേ​ണ്ട തു​ക​ക്ക് രേ​ഖ​ക​ൾ ന​ൽ​കി​യാ​ൽ ബി​ൽ പാ​സാ​ക്കാം എ​ന്നാ​യി​രു​ന്ന​ത്രെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ ഓ​പ​റേ​ഷ​നു​ശേ​ഷം ഫൈ​ബ്രോ​യ്ഡ് അ​സു​ഖം ഉ​ണ്ടെ​ന്ന് പോ​ളി​സി ചേ​രു​മ്പോ​ൾ അ​റി​യി​ച്ചി​ല്ല​ന്നാ​ണ് ക​മ്പ​നി അ​റി​യി​ച്ച​ത്. 

ഇ​തി​നെ​തി​രെ, വാ​ഗ്ദാ​നം ചെ​യ്ത കാ​ര്യ​ങ്ങ​ൾ ലം​ഘി​ച്ചെ​ന്നും ത​ന്റെ പോ​ളി​സി നി​ല​നി​ൽ​ക്കു​ന്ന കാ​ല​യ​ള​വി​ൽ അ​ർ​ഹ​ത​പ്പെ​ട്ട മെ​ഡി​ക്ക​ൽ ക്ലെ​യിം അ​നു​വ​ദി​ച്ചി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ക​ൺ​സ്യൂ​മ​ർ ഡി​സ്പ്യൂ​ട്സ് റീ​ഡ്ര​സ്സ​ൽ ക​മീ​ഷ​ൻ ജ​സ്റ്റി​സ് ബി. ​സു​ധീ​ന്ദ്ര​കു​മാ​ർ, അം​ഗ​ങ്ങ​ളാ​യ ഡി. ​അ​ജി​ത് കു​മാ​ർ, കെ.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. ടി.​പി. വി​ജ​യ​ഭാ​സ്ക​റി​നു​വേ​ണ്ടി അ​ഡ്വ. ബി.​എ. കൃ​ഷ്ണ​കു​മാ​ർ ഹാ​ജ​രാ​യി.