ആലപ്പുഴയിൽ ഓണാഘോഷത്തിനിടെ കുഴഞ്ഞു വീണ മെഡിക്കല്‍ കോളേജ് ജീവനക്കാരൻ മരിച്ചു
അമ്പലപ്പുഴ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ മെഡിക്കല്‍ കോളേജ് ജീവനക്കാരൻ മരിച്ചു.ആലപ്പുഴ കാഞ്ഞിരംചിറ വേലിയകത്ത് വീട്ടില്‍ ദാസ് ബേബിയാണ് മരിച്ചത്.
Updated: Aug 21, 2026, 10:17 IST
ചൊവ്വാഴ്ച വൈകിട്ട് 5.30ന് കോളേജില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് അദ്ദേഹം കുഴഞ്ഞു വീണത്
ആലപ്പുഴ: അമ്പലപ്പുഴ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണ മെഡിക്കല്‍ കോളേജ് ജീവനക്കാരൻ മരിച്ചു.ആലപ്പുഴ കാഞ്ഞിരംചിറ വേലിയകത്ത് വീട്ടില്‍ ദാസ് ബേബിയാണ് മരിച്ചത്.
ചൊവ്വാഴ്ച വൈകിട്ട് 5.30ന് കോളേജില്‍ നടന്ന ഓണാഘോഷ പരിപാടിക്കിടെയാണ് അദ്ദേഹം കുഴഞ്ഞു വീണത്. സഹപ്രവർത്തകർ ഉടൻ തന്നെ ദാസ് ബേബിയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ചികിത്സയ്ക്കിടെ മരണം സംഭവിച്ചു. മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.വണ്ടാനം ഗവ. ടി.ഡി. മെഡിക്കല്‍ കോളേജിലെ പാർട് ടൈം ജീവനക്കാരനായിരുന്നു ദാസ് ബേബി.