തെരെഞ്ഞെടുപ്പിലെ തോൽവി ; മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പിൻ്റെ പേര് മാറ്റി 

പിണറായി പ്രതിപക്ഷ നേതാവാകുമോയെന്ന ചർച്ചകൾക്കിടെ മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പിൻ്റെ പേര് മാറ്റി.ഓപ്പോസിഷൻ മീഡിയ എന്നാണ് ഗ്രൂപ്പിന്റെ പേര്. 
 
പിണറായി പ്രതിപക്ഷ നേതാവാകുമോയെന്ന ചർച്ചകൾക്കിടെ മുഖ്യമന്ത്രിയുടെ മീഡിയ ഗ്രൂപ്പിൻ്റെ പേര് മാറ്റി.ഓപ്പോസിഷൻ മീഡിയ എന്നാണ് ഗ്രൂപ്പിന്റെ പേര്. 

മുഖ്യമന്ത്രിയുടെ ചിത്രമാണ് ഗ്രൂപ്പിന് നൽകിയിരിക്കുന്നത്. അഡ്മിനായ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജാണ് പേര് മാറ്റിയത്. പിണറായി പ്രതിപക്ഷ നേതാവാകുമോയെന്ന ചർച്ചകൾക്കിടെയുള്ള പേരുമാറ്റം വലിയ ചർച്ചകൾക്ക് തുടക്കമിടും. 10 വർഷത്തെ ഭരണത്തിന് ശേഷം പിണറായി വിജയൻ പ്രതിപക്ഷ നേതൃ സ്ഥാനം ഏറ്റെടുക്കുമോ എന്നാണ് അറിയാനുള്ളത്.