കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ റെയ്ഡ് ലക്ഷങ്ങളുടെ എംഡിഎം എയുമായി യുവാവ് അറസ്റ്റിൽ

ലോഡ്ജ് മുറിയിൽ താമസിച്ച് മാരക ലഹരി മരുന്നായ എംഡിഎം എ വില്പന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 75.11 ഗ്രാം എംഡിഎം എ യുമായി യുവാവിനെ പിടികൂടി.

 

 കാഞ്ഞങ്ങാട്: ലോഡ്ജ് മുറിയിൽ താമസിച്ച് മാരക ലഹരി മരുന്നായ എംഡിഎം എ വില്പന രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ റെയ്ഡിൽ ലക്ഷങ്ങൾ വിലമതിക്കുന്ന 75.11 ഗ്രാം എംഡിഎം എ യുമായി യുവാവിനെ പിടികൂടി. കാസർകോട് കൊളത്തൂർ മഞ്ഞ നടുക്കം സ്വദേശി കെ. അബ്ദുൾ ഷെരീഫിനെ (30) യാണ്എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻഡ് ആൻറി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ സർക്കിൾ ഇൻസ്പെക്ടർസി. സന്തോഷും സംഘവും അറസ്റ്റു ചെയ്തത്.

പെരിയ തന്നോട്ട് കലാം നഗറിലെ സ്വകാര്യ ലോഡ്ജിൽ വെച്ചാണ് ഇന്ന് പുലർച്ചെ 3.30 മണിയോടെ 75.11 ഗ്രാം എംഡിഎം എ യുമായി യുവാവിനെ പിടികൂടിയത്. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു പ്രകാശ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ സി കെ വി സുരേഷ്,സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് പി , അതുൽ ടി വി , ക്രിസ്റ്റിൻ പി എ എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്ന് ഹൊസ്ദുർഗ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.