വാഴക്കുലയ്ക്കുള്ളില് എംഡിഎംഎ കടത്ത്; ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍
ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ ഹരിപ്പാട് വയ്യാപുരം സ്വദേശി ഡാനി എന്ന ധനേഷ് എസ് നായരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ പക്കല്‍ നിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു.
കൊച്ചി: ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ ഹരിപ്പാട് വയ്യാപുരം സ്വദേശി ഡാനി എന്ന ധനേഷ് എസ് നായരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാളുടെ പക്കല്‍ നിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എംഡിഎംഎയും പൊലീസ് പിടിച്ചെടുത്തു. കഴിഞ്ഞദിവസം ആലുവയില്‍ 180 ഗ്രാം എംഡിഎംഎ സഹിതം പിടിയിലായ ഹരികൃഷ്ണന് എന്നയാളുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് ഡാനിയെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.
ലഹരിമരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട് കൊച്ചിയിൽ അറസ്റ്റിലായ ഹരികൃഷ്ണന്റെ ഫോണിൽ നിന്നാണ് മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വിവിധ രീതികളുടെ വിവരങ്ങൾ പോലീസിന് ലഭിച്ചത്.
ബാംഗ്ലൂർ-മൈസൂർ മേഖലകളിൽ നിന്ന് കേരളത്തിലേക്ക് നേന്ത്രപ്പഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ചാണ് ഇവർ വൻതോതിൽ എംഡിഎംഎ കടത്തിയിരുന്നതെന്ന് പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്നുള്ള വിവരങ്ങളിൽ നിന്നും ദൃശ്യങ്ങളിൽ നിന്നും വ്യക്തമായി.
അങ്കമാലി റെയില്‍വേ ഗേറ്റിന് സമീപത്തുവെച്ചാണ് ഒരാള്‍ പരുങ്ങി നില്ക്കുന്ന രീതിയില്‍ പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ധനേഷ് ആണെന്ന് പൊലീസിന് വ്യക്തമായത്.
ഇൻസ്റ്റാഗ്രാം വഴിയാണ് ലഹരി വിൽപ്പന ഏകോപിപ്പിച്ചിരുന്നതെന്നും കൊറിയർമാരെ ഉപയോഗിച്ചാണ് വിതരണം നടത്തിയിരുന്നതെന്നും പൊലീസ് സൂചിപ്പിച്ചു. ഇയാളെ ചോദ്യം ചെയ്യുന്നതിലൂടെ സംഘത്തിലെ മറ്റുള്ളവരെ കണ്ടെത്താനാകുമെന്നാണ് പൊലീസിന്റെ നിഗമനം.