കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി
കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ കാറിൽ നിന്നാണ് ഒരു ഗ്രാം എംഡിഎംഎ പിടികൂടിയത്.
Updated: Aug 21, 2026, 10:31 IST
എക്സൈസിന്റെ വാഹനം കണ്ടപ്പോൾ വിദ്യാർഥികൾ കാറിൽ നിന്ന് ഇറങ്ങി ഓടി. കണ്ടാലറിയാവുന്ന മൂന്നു പേരെ പ്രതിയാക്കി എക്സൈസ് അന്വേഷണം ആരംഭിച്ചു.
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ കാറിൽ നിന്നാണ് ഒരു ഗ്രാം എംഡിഎംഎ പിടികൂടിയത്.
എക്സൈസിന്റെ വാഹനം കണ്ടപ്പോൾ വിദ്യാർഥികൾ കാറിൽ നിന്ന് ഇറങ്ങി ഓടി. കണ്ടാലറിയാവുന്ന മൂന്നു പേരെ പ്രതിയാക്കി എക്സൈസ് അന്വേഷണം ആരംഭിച്ചു.
ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം നടത്തിയ പരിശോധനകളിൽ 74 പേര്‍ കൂടി അറസ്റ്റിലായതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 10,015 ആയി. ആകെ 9280 കേസുകളാണ് ഇതുവരെ എടുത്തിട്ടുള്ളത്.