വിൽപനക്കായി വാടകവീട്ടിൽ സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവുമായി വീട്ടമ്മയും സുഹൃത്തും പിടിയിൽ
വിൽപനക്കായി വാടകവീട്ടിൽ സൂക്ഷിച്ച എം.ഡി.എം.എയും കഞ്ചാവുമായി യുവതിയും സുഹൃത്തും എക്സൈസ് പിടിയിൽ. അടിമാലി മന്നാംകാല ഭാഗത്ത് വാടകവീട്ടിൽ താമസിച്ചിരുന്ന മന്നാംകണ്ടം പുത്തൻപുരക്കൽ വീട്ടിൽ ജിൻസി (36), ഇരുട്ടുകാനം കിഴക്കേകുരുവിതടത്തിൽ വീട്ടിൽ അലൻ സിബി (26) എന്നിവരാണ് അറസ്റ്റിലായത്.
അടിമാലി : വിൽപനക്കായി വാടകവീട്ടിൽ സൂക്ഷിച്ച എം.ഡി.എം.എയും കഞ്ചാവുമായി യുവതിയും സുഹൃത്തും എക്സൈസ് പിടിയിൽ. അടിമാലി മന്നാംകാല ഭാഗത്ത് വാടകവീട്ടിൽ താമസിച്ചിരുന്ന മന്നാംകണ്ടം പുത്തൻപുരക്കൽ വീട്ടിൽ ജിൻസി (36), ഇരുട്ടുകാനം കിഴക്കേകുരുവിതടത്തിൽ വീട്ടിൽ അലൻ സിബി (26) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽനിന്ന് 9.546 ഗ്രാം എം.ഡി.എം.എയും അഞ്ച് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. അടിമാലി നാർക്കോട്ടിക് എൻഫോഴ്സ്മെന്റ് സ്ക്വാഡ് എക്സൈസ് ഇൻസ്പെക്ടർ സുധി കെ. സത്യപാലന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുകൾ കണ്ടെത്തിയത്. വിൽപന ലക്ഷ്യമിട്ട് വാടകവീട്ടിൽ ലഹരിമരുന്നുകൾ സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നാണ് എക്സൈസ് പറയുന്നത്.
സംഭവത്തിൽ അലൻ സിബിയെ ഒന്നാം പ്രതിയായും ജിൻസിയെ രണ്ടാം പ്രതിയായും ചേർത്ത് കേസെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) എൻ.കെ. ദിലീപ്, പ്രിവന്റീവ് ഓഫിസർ (ഗ്രേഡ്) ലിജോ ജോസഫ്, സിവിൽ എക്സൈസ് ഓഫിസർമാരായ റോജിൻ അഗസ്റ്റിൻ, അരുൺ രാജ്, അലി അഷ്കർ, വനിത സിവിൽ എക്സൈസ് ഓഫിസർമാരായ നിമിഷ ജയൻ, വിസ്മയ മുരളി, ഡ്രൈവർ എസ്. ഷാജി എന്നിവരും പരിശോധനയിൽ പങ്കെടുത്തു.