അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിൽ എം.ബി.എ. 18-ാമത് ബാച്ചിന് തുടക്കമായി

അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ അമൃത സ്കൂൾ ഓഫ് ബിസിനസിൽ എം.ബി.എ. 18-ാമത് ബാച്ചിന് തുടക്കമായി.കേന്ദ്ര ഊർജ, നവ-പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീപദ് യെസ്സോ നായിക് ഉദ്ഘാടന കർമ്മം നിർവഹിച്ചു. യഥാർഥ പുരോഗതി ജനങ്ങളെയും പ്രകൃതിയെയും ഒരുപോലെ സേവിക്കുന്നതാണെന്ന് അമ്മ നമ്മെ പഠിപ്പിക്കുന്നുവെന്നും  ഇന്ത്യ അതിൻ്റെ ഹരിത ഊർജ ഭാവി പടുത്തുയർത്തുമ്പോൾ, ഈ യുവമനസ്സുകളിലും ഞാൻ അതേ ശക്തി  കാണുന്നുവെന്നും  കാരുണ്യത്തിലധിഷ്ഠിതമായ ലക്ഷ്യബോധവും ഉത്തരവാദിത്തത്തോടെയുള്ള വളർച്ചയുമാണ്  2047-ലേക്ക് നാം പടുത്തുയർത്തുന്ന ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു.

 

കൊല്ലം: അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ അമൃത സ്കൂൾ ഓഫ് ബിസിനസിൽ എം.ബി.എ. 18-ാമത് ബാച്ചിന് തുടക്കമായി.കേന്ദ്ര ഊർജ, നവ-പുനരുപയോഗ ഊർജ സഹമന്ത്രി ശ്രീപദ് യെസ്സോ നായിക് ഉദ്ഘാടന കർമ്മം നിർവഹിച്ചു. യഥാർഥ പുരോഗതി ജനങ്ങളെയും പ്രകൃതിയെയും ഒരുപോലെ സേവിക്കുന്നതാണെന്ന് അമ്മ നമ്മെ പഠിപ്പിക്കുന്നുവെന്നും  ഇന്ത്യ അതിൻ്റെ ഹരിത ഊർജ ഭാവി പടുത്തുയർത്തുമ്പോൾ, ഈ യുവമനസ്സുകളിലും ഞാൻ അതേ ശക്തി  കാണുന്നുവെന്നും  കാരുണ്യത്തിലധിഷ്ഠിതമായ ലക്ഷ്യബോധവും ഉത്തരവാദിത്തത്തോടെയുള്ള വളർച്ചയുമാണ്  2047-ലേക്ക് നാം പടുത്തുയർത്തുന്ന ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു.

മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദ പുരി അനുഗ്രഹ പ്രഭാഷണം നടത്തി. വൂക്കർ ബിസിനസ് അഡ്വൈസറും ലൈഫ്സ്റ്റൈൽ ഇൻ്റർനാഷണൽ മുൻ എം.ഡി.യുമായ വസന്ത് കുമാർ മുഖ്യാതിഥിയായിരുന്നു. അമൃത സ്‌കൂൾ ഓഫ് ബിസിനസ് ഡീൻ ഡോ. രഘുരാമൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് കാമ്പസിലെ ഗവേഷണ ലബോറട്ടറികളും കേന്ദ്രങ്ങളും സന്ദർശിച്ച മന്ത്രിക്ക് ഉദ്യോഗസ്ഥർ നിലവിലെ പദ്ധതികളെക്കുറിച്ച് വിശദീകരിച്ചു നൽകി. അമൃതപുരി ആശ്രമത്തിലെത്തി മാതാ അമൃതാനന്ദമയി ദേവിയെ സന്ദർശിച്ച അദ്ദേഹം ആശ്രമ പരിസരം ചുറ്റിക്കണ്ട ശേഷമാണ് മടങ്ങിയത്.