എം ബി രാജേഷ് ചട്ടങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുകയും യാഥാര്‍ത്ഥ്യത്തെ മറച്ചു പിടിക്കുകയും ചെയ്യു ; വിമര്‍ശനവുമായി മന്ത്രി എം. ലിജു
സംഭവത്തിന് കാരണക്കാരനായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി എം. ലിജു കൂട്ടിച്ചേര്‍ത്തു.
വീര്യം കുറഞ്ഞ ഹോട്ട് വൈന്‍ ബേക്കറിയില്‍ അടക്കം വില്‍പ്പന നടത്തുന്നതിനായി ഉത്തരവിറക്കിയത് എം.ബി. രാജേഷ് മന്ത്രി ആയിരുന്നപ്പോഴാണെന്ന് എം. ലിജു വ്യക്തമാക്കി.
എംബി രാജേഷിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി മന്ത്രി എം. ലിജു. രാജേഷ് ചട്ടങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യുകയും യാഥാര്‍ത്ഥ്യത്തെ മറച്ചു പിടിക്കുകയും ചെയ്യുകയാണെന്ന് മന്ത്രി എം. ലിജു ഫേസ്ബുക്ക് പോസ്റ്റിലൂടെ കുറ്റപ്പെടുത്തി. വീര്യം കുറഞ്ഞ ഹോട്ട് വൈന്‍ ബേക്കറിയില്‍ അടക്കം വില്‍പ്പന നടത്തുന്നതിനായി ഉത്തരവിറക്കിയത് എം.ബി. രാജേഷ് മന്ത്രി ആയിരുന്നപ്പോഴാണെന്ന് എം. ലിജു വ്യക്തമാക്കി. ഇതുപ്രകാരമാണ് സര്‍ക്കാരുമായി ഒരു കൂടിയാലോചനയും ഇല്ലാതെ ഉദ്യോഗസ്ഥര്‍ വില്‍പ്പനയ്ക്കുള്ള അനുമതി നല്‍കിയത്. സംഭവത്തിന് കാരണക്കാരനായ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ മന്ത്രി എം. ലിജു കൂട്ടിച്ചേര്‍ത്തു.
കുറിപ്പ്
മുന്‍ എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉയര്‍ത്തുന്ന ചില അവകാശവാദങ്ങളുണ്ട്. യാഥാര്‍ഥ്യം മറച്ചുപിടിച്ചും ചട്ടങ്ങളെപ്പോലും ദുര്‍വ്യാഖ്യാനം ചെയ്തും രാജേഷ് നടത്തിയ പൊള്ളയായ വാദഗതികള്‍ക്ക് കാരണമായ വിവാദങ്ങളുടെ തുടക്കം എവിടെനിന്നായിരുന്നുവെന്ന് ഒന്ന് ഓര്‍മിപ്പിക്കാം. 15.5 ശതമാനം വരെ ആല്‍ക്കഹോള്‍ വീര്യമുള്ള ഹോര്‍ട്ടി വൈന്‍ ഉത്പാദിപ്പിച്ച് ബേക്കറികളിലടക്കം വില്‍പ്പന നടത്തുന്നതിനായി ഉത്തരവിറക്കിയത് ഏത് കാലത്താണെന്ന് രാജേഷ് ഒരിക്കലും മറക്കില്ലെന്ന് കരുതുന്നു. കേരളത്തിലാദ്യമായി ബേക്കറികളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും 15.5 ശതമാനം വീര്യമുള്ള ഹോര്‍ട്ടി വൈന്‍ വില്‍ക്കാനുള്ള ലൈസന്‍സ് നല്‍കാന്‍ എക്‌സൈസ് കമ്മീഷണര്‍ക്ക് അധികാരം നല്‍കിയപ്പോള്‍ രാജേഷായിരുന്നു എക്‌സൈസ് വകുപ്പ് മന്ത്രി.
ഈ അധികാരം ഉപയോഗിച്ചാണ് കേരളത്തിലെ ബേക്കറികളില്‍ 15.5 ശതമാനം വീര്യമുള്ള ഹോര്‍ട്ടി വൈന്‍ വില്‍ക്കാനുള്ള ലൈസന്‍സ് UDF ഭരണകാലത്ത് സര്‍ക്കാരുമായി ഒരു കൂടിയാലോചനയുമില്ലാതെ ഉദ്യോഗസ്ഥര്‍ നല്‍കിയത്. അനുമതി നല്‍കുന്നതിന് കാരണക്കാരനായ ഉദ്യോഗസ്ഥനെ ആ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തുകയും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുകയുമുണ്ടായത് ഇവിടെ ഓര്‍മ്മിപ്പിക്കുന്നു.
ഇനി, രാജേഷിന്റെ വാദങ്ങള്‍ക്ക് ഓരോന്നിനും മറുപടി നല്‍കാം.