ബംഗളൂരുവിൽ ഹണിട്രാപ്പ് കെണിയിൽ വീഴ്ത്തി യുവാവിൻ്റെ അമ്മയിൽ നിന്നും എട്ട് ലക്ഷം രൂപ തട്ടാൻ ശ്രമിച്ച സംഘത്തിലെ മട്ടന്നൂർ സ്വദേശി അറസ്‌റ്റിൽ

സുഹൃത്തിനെ കാണാൻ ബംഗളൂരുവിൽ പോയ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ മട്ടന്നൂർ സ്വദേശി ജിഷ്ണു ജയ നാണ്പിടിയിലായത്

 

മട്ടന്നൂർ:സുഹൃത്തിനെ കാണാൻ ബംഗളൂരുവിൽ പോയ മലയാളി യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ മട്ടന്നൂർ സ്വദേശി ജിഷ്ണു ജയ നാണ്പിടിയിലായത്. കോഴിക്കോട് ചേവായൂർ പൊലീസാണ് പ്രതിയെ കണ്ണൂരിൽ നിന്ന് അറസ്റ്റ് ചെയ്തത്. ഹണി ട്രാപ്പ്കേസിലെ മറ്റു പ്രതികളായ യുവതി ഉൾപ്പെടെ അഞ്ച് പേർ ഒളിവിലാണ്.

യുവാവിനെ തട്ടിക്കൊണ്ടുപോയി യുവതിക്കൊപ്പം നിർത്തിച്ച് നഗ്നചിത്രം എടുത്ത് മാതാവിന് അയച്ച ഇവർ എട്ടു ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നു. തടങ്കലിൽ നിന്ന് രക്ഷപ്പെട്ട കോഴിക്കോട് സിവിൽ സ്റ്റേഷൻ ഫ്ലോറിക്കൻ റോഡ് സ്വദേശിയായ യുവാവിന്റെ പരാതിയെ തുടർന്നാണ് ചേവായൂർ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ആരംഭിച്ചത്.. ഹണിട്രാപ്പിന് പിന്നിൽ വൻ റാക്കറ്റുണ്ടെന്ന് പൊലിസ് സംശയിക്കുന്നുണ്ട്.