കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മ്മിതമായിരുന്നുവെന്ന മാത്യൂ കുഴല്‍നാടന്റെ ആരോപണം തെരഞ്ഞെടുപ്പില്‍ തനിക്ക് ക്ഷീണം ഉണ്ടാക്കി ; മാത്യു ടി തോമസ്

കരിമണല്‍ ലോബിക്ക് വേണ്ടിയാണ് കേരളത്തില്‍ പ്രളയം ഉണ്ടാക്കിയതെന്നും കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നുമായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം.

 

മുറിയൊഴിഞ്ഞപ്പോള്‍ റെക്കോര്‍ഡുകള്‍ എടുത്തുവന്നിട്ടുണ്ട്.പഠിച്ച ശേഷം ജനങ്ങള്‍ക്ക് മുന്നില്‍ ഇക്കാര്യം അവതരിപ്പിക്കും. ജനം തെറ്റിദ്ധരിച്ചിക്കാന്‍ പാടില്ലെന്നും മാത്യൂ ടി തോമസ് പറഞ്ഞു.

 കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മ്മിതമായിരുന്നുവെന്ന മാത്യൂ കുഴല്‍നാടന്റെ ആരോപണം തെരഞ്ഞെടുപ്പില്‍ തനിക്ക് ക്ഷീണം ഉണ്ടാക്കിയെന്ന് മാത്യൂ ടി തോമസ് .2021ല്‍ ചര്‍ച്ചയാക്കാത്ത വിഷയങ്ങള്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ വരുമെന്ന് താന്‍ ഒട്ടും പ്രതീക്ഷിച്ചിട്ടില്ല. ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള രേഖകകള്‍ കയ്യിലുണ്ട്. പഠിച്ച ശേഷം ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും മാത്യൂ ടി തോമസ് പറഞ്ഞു.

മാത്യൂ കുഴല്‍നാടന്റെ ആരോപണം തിരിച്ചടിയുണ്ടാക്കിയോ എന്ന ചോദ്യത്തോട്, 'ആരോപണം തോല്‍പ്പിക്കാനുള്ള ഘടകമായി എന്ന് തോന്നുന്നില്ല. കുറച്ച് ക്ഷീണം വരുത്തിയിട്ടുണ്ടാകാം. 2018ലാണ് മഹാപ്രളയം ഉണ്ടായത്. ആരോപണങ്ങള്‍ക്ക് മറുപടി പറയാനുള്ള രേഖകകള്‍ കയ്യിലുണ്ട്. തിരുവനന്തപുരത്തെ ഓഫീസിലാണ്. ഈ സമയത്ത് ഇത് ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല. മുറിയൊഴിഞ്ഞപ്പോള്‍ റെക്കോര്‍ഡുകള്‍ എടുത്തുവന്നിട്ടുണ്ട്.പഠിച്ച ശേഷം ജനങ്ങള്‍ക്ക് മുന്നില്‍ ഇക്കാര്യം അവതരിപ്പിക്കും. ജനം തെറ്റിദ്ധരിച്ചിക്കാന്‍ പാടില്ലെന്നും മാത്യൂ ടി തോമസ് പറഞ്ഞു.

കരിമണല്‍ ലോബിക്ക് വേണ്ടിയാണ് കേരളത്തില്‍ പ്രളയം ഉണ്ടാക്കിയതെന്നും കേരളത്തെ തകര്‍ത്ത പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നുമായിരുന്നു മാത്യു കുഴല്‍നാടന്റെ ആരോപണം. തോട്ടപ്പള്ളി സ്പില്‍വേ തുറക്കാതിരുന്നത് മേരിമാതായെന്ന കരാര്‍ കമ്പനിക്ക് വേണ്ടിയാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി ആരോപിക്കുന്ന ശബ്ദരേഖ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടു. ഇതില്‍ മാത്യു ടി തോമസിന് പങ്കുണ്ടെന്നതിന് കെ കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖ തെളിവാണെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു. ജനസേചനവകുപ്പ് മന്ത്രിയുടെ പഴയകാല ശബ്ദസന്ദേശം എന്ന് അവകാശപ്പെട്ടാണ് മാത്യു കുഴല്‍നാടന്‍ ശബ്ദരേഖ പുറത്തുവിട്ടത്.