പിണറായി വിജയനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി വിധിയില്‍ സന്തോഷമെന്ന്  മാത്യു കുഴല്‍നാടന്‍ എംഎല്‍എ 

സിഎംആര്‍എല്‍എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി വിധിയില്‍ സന്തോഷമെന്ന് എംഎല്‍എ മാത്യു കുഴല്‍നാടന്‍. വിധിയെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. താന്‍ ആദ്യം മുതല്‍ പറഞ്ഞ കാര്യം സത്യമായി പരിണമിക്കുന്നതില്‍ വലിയ സന്തോഷം ഉണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

 

കൊച്ചി: സിഎംആര്‍എല്‍എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി വിധിയില്‍ സന്തോഷമെന്ന് എംഎല്‍എ മാത്യു കുഴല്‍നാടന്‍. വിധിയെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നു. താന്‍ ആദ്യം മുതല്‍ പറഞ്ഞ കാര്യം സത്യമായി പരിണമിക്കുന്നതില്‍ വലിയ സന്തോഷം ഉണ്ടെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. പിണറായിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തനിക്ക് അനുകൂലമായ വിധി ഉണ്ടായില്ലെങ്കിലും ആ കോമ്പൗണ്ടില്‍ വച്ച് താന്‍ പറഞ്ഞിരുന്നു സത്യം പുറത്തുവരുമെന്ന്. സത്യം വളരെ ശക്തമാണ്. ഈ ഉത്തരവ് കാലത്തിന്റെ കാവ്യനീതിയാണ്. സുപ്രീം കോടതിക്ക് മുകളില്‍ വലിയ കോടതി കോടതിയുണ്ടെന്ന് വിശ്വസക്കുന്നയാളാണ് താന്‍. അദ്ദേഹത്തിന്റെ കരുത്തും ശക്തിയുംആര്‍ക്കും തിരിച്ചറിയാന്‍ കഴിയില്ല.

താന്‍ എന്താണോ കേരളത്തോട് പറഞ്ഞത് അത് സത്യസന്ധമായിരുന്നു എന്ന് വ്യക്തമാകുന്നതാണ് പിണറായിക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസ് എടുക്കാനുള്ള ഉത്തരവെന്നും മാത്യു പറഞ്ഞു.സിഎംആര്‍എല്‍എക്‌സാലോജിക് ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു. സിഎംആര്‍എല്ലും പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനമായ എക്‌സാലോജിക്കുമായുള്ള സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ഇഡി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാനാണ് ജസ്റ്റിസ് എ ബദറുദീന്റെ നിര്‍ദേശം. ഇഡി നല്‍കിയ രേഖകളുടെ അടിസ്ഥാനത്തില്‍ നേരത്തെ സര്‍ക്കാര്‍ പ്രാഥമികാന്വേഷണം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതു പോര, എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു തന്നെ അന്വേഷിക്കാനാണ് കോടതി നിര്‍ദേശം. ഇതോടെ, പിണറായി വിജയന്‍, ടി. വീണ, ഭര്‍ത്താവും മുന്‍ മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ കേസെടുക്കേണ്ടി വരും.