കൊല്ലങ്കോട് വീണ്ടും വൻ ചന്ദനക്കൊള്ള; ഒൻപതിലേറെ മരങ്ങൾ വെട്ടിമുറിച്ചു, കേസെടുത്ത് വനം വകുപ്പ്
തമിഴ്നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ചിന് കീഴിലെ വട്ടയാർമടക്ക് വനമേഖലയിൽ വീണ്ടും വൻ ചന്ദനക്കൊള്ള. ഒൻപതിലേറെ ചന്ദനമരങ്ങളാണ് സാമൂഹ്യവിരുദ്ധർ വെട്ടിമുറിച്ച് കടത്തിക്കൊണ്ടുപോയത്. സംഭവത്തിൽ കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ചയാണ് അതിർത്തിമേഖലയിൽ നിന്ന് ചന്ദനമരങ്ങൾ മോഷണം പോയ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഒറ്റ ദിവസം കൊണ്ടാണ് സംഘം ഇത്രയധികം മരങ്ങൾ മുറിച്ചുമാറ്റിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് ബുധനാഴ്ച ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തും.
പാലക്കാട്: തമിഴ്നാട് അതിർത്തിയോട് ചേർന്നുകിടക്കുന്ന കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ചിന് കീഴിലെ വട്ടയാർമടക്ക് വനമേഖലയിൽ വീണ്ടും വൻ ചന്ദനക്കൊള്ള. ഒൻപതിലേറെ ചന്ദനമരങ്ങളാണ് സാമൂഹ്യവിരുദ്ധർ വെട്ടിമുറിച്ച് കടത്തിക്കൊണ്ടുപോയത്. സംഭവത്തിൽ കൊല്ലങ്കോട് ഫോറസ്റ്റ് റേഞ്ച് ഓഫീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചൊവ്വാഴ്ചയാണ് അതിർത്തിമേഖലയിൽ നിന്ന് ചന്ദനമരങ്ങൾ മോഷണം പോയ വിവരം അധികൃതരുടെ ശ്രദ്ധയിൽപ്പെടുന്നത്. ഒറ്റ ദിവസം കൊണ്ടാണ് സംഘം ഇത്രയധികം മരങ്ങൾ മുറിച്ചുമാറ്റിയതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് ബുധനാഴ്ച ഉന്നത ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തും.
നെന്മാറ ഫോറസ്റ്റ് ഡിവിഷന് കീഴിൽ അടുത്തകാലത്തായി ചന്ദനമോഷണവും അനധികൃത മരംമുറിയും പതിവാകുകയാണെന്ന് ആരോപണമുണ്ട്. കഴിഞ്ഞ രണ്ട് മാസത്തിനിടെ വാമല, തെക്കടി ഭാഗങ്ങളിൽ നിന്ന് മുപ്പതോളം ചന്ദനമരങ്ങളും, കഴിഞ്ഞയാഴ്ച കോട്ടമലയിൽ നിന്ന് അഞ്ച് ചന്ദനമരങ്ങളടക്കം ഇരുപത്തഞ്ചോളം മരങ്ങളും നഷ്ടപ്പെട്ടിരുന്നു. എന്നാൽ ഈ കേസുകളിലൊന്നും യഥാർത്ഥ പ്രതികളെ പിടികൂടാൻ സാധിച്ചിട്ടില്ല.
വട്ടയാർമടക്കിലെ ചന്ദനമോഷണത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് പരിസ്ഥിതി-നിയമ സംഘടനകൾ ആവശ്യപ്പെട്ടു. പട്രോളിങ്ങിൽ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താൻ സ്വതന്ത്ര അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് 'അനക് ട്രസ്റ്റ്' വനംവകുപ്പ് മന്ത്രിക്കും ചീഫ് സെക്രട്ടറിക്കും ഹെഡ് ഓഫ് ഫോറസ്റ്റ് ഫോഴ്സിനും നിവേദനം നൽകി.