കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച; രണ്ട് കോടിയിലധികം വിലവരുന്ന സ്വര്‍ണം മോഷണം പോയെന്ന് പരാതി
കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച; രണ്ട് കോടിയിലധികം വിലവരുന്ന സ്വര്‍ണം മോഷണം പോയെന്ന് പരാതി
ഗൗരി ലക്ഷ്മി ഭായ് പൊലീസില്‍ പരാതി നല്‍കി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ഗൗരി ലക്ഷ്മി ഭായ്യുടെ കൈവശമുണ്ടായിരുന്ന അമൂല്യമായ രത്‌നങ്ങള്‍ പതിച്ച സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയതെന്നാണ് വിവരം.
കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ കവര്‍ച്ച. കൊട്ടാരത്തിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് മോഷണം പോയത്. ഗൗരി ലക്ഷ്മി ഭായ് പൊലീസില്‍ പരാതി നല്‍കി. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ഗൗരി ലക്ഷ്മി ഭായ്യുടെ കൈവശമുണ്ടായിരുന്ന അമൂല്യമായ രത്‌നങ്ങള്‍ പതിച്ച സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയതെന്നാണ് വിവരം.
കഴിഞ്ഞ വര്‍ഷം അവസാനത്തിലാണ് മോഷണം നടന്നത്. ഇരുമ്പ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് നഷ്ടമായത്. നാല് മാസം പൊലീസ് രഹസ്യമായി അന്വേഷിച്ചിട്ടും വസ്തുക്കള്‍ കണ്ടെത്താനായില്ലെന്നാണ് വിവരം.
കിടപ്പുമുറിയിലെ ഇരുമ്പ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ഓറഞ്ച് നിറത്തിലുള്ള പവിഴവും സ്വര്‍ണമുത്തും ഇടകലര്‍ന്ന സ്വര്‍ണ്ണ ചെയിന്‍, 3 പവനോളം വരുന്ന പിച്ചിപ്പൂമൊട്ട് ഡിസൈനിലുള്ള സ്വര്‍ണപാദസരം , കറുത്ത മുത്തും സ്വര്‍ണമുത്തും ഇടകലര്‍ന്ന പാദസരം ഉദ്ദേശം 2 പവന്‍, വീതിയുള്ള ഇല ഡിസൈനോടുകൂടിയ 2 വളകള്‍ ഉദ്ദേശം 4 പവന്‍, വീതി കുറഞ്ഞ സ്വര്‍ണ പിരിവള രണ്ടെണ്ണം ഉദ്ദേശം 3 പവന്‍, കുഞ്ച ചുവപ്പ് കല്ല് പതിപ്പിച്ച വലിയ 2 കമ്മലും തൂക്കും , സ്വര്‍ണത്തില്‍ പച്ച ഇനാമല്‍ 2 ഇലയും നടുക്ക് വെള്ള ഇനാമല്‍ ശംഖും പതിച്ച സ്വര്‍ണ പതക്കവും സ്വര്‍ണ പിരി ചെയിനും 2.5 പവന്‍. സ്വര്‍ണ്ണ കുഴിമിന്നുമാല ഉദ്ദേശം 5 പവന്‍, പച്ച കല്ല് പതിച്ച നാഗ പട കമ്മലും മാലയും പതക്കവും ഉദ്ദേശം 8 ലക്ഷം രൂപ വില വരുന്നത്, സ്വര്‍ണ്ണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും ഉദ്ദേശം 2 പവന്‍, റൂബി കല്ലുകളും ഡയമണ്ട്കളും പതിച്ച വീതിയുള്ള ഒഴുക്കന്‍ വള 2 എണ്ണം ഉദ്ദേശം 6 പവന്‍, വളരെ നേര്‍ത്ത ചെയിനില്‍ പദ്മനാഭ സ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണ്ണ പതക്കവും ചെയിനും ഉദ്ദേശം 1 പവന്‍, ഒരു പവന്‍ വീത തൂക്കം വരുന്ന അഞ്ച് കുതിര പവന്‍ നാണയങ്ങള്‍ എന്നിവ ഉള്‍പ്പെടെയാണ് മോഷണം പോയത്.