താരസംഘടനയായ അമ്മയുടെ നേതൃത്വത്തില്‍ വന്‍ അഴിച്ചുപണി

ട്രഷറര്‍ പദവിയില്‍ നിന്ന് ഉണ്ണി ശിവപാലിനെ മാറ്റി നീന കുറുപ്പിന് പുതിയ ചുമതല നല്‍കി

 

ഈ തീരുമാനങ്ങളും മാറ്റങ്ങളും പൂര്‍ണ്ണമായും സംഘടനയുടെ ബൈലോ പ്രകാരമാണ് നടപ്പിലാക്കിയതെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി വ്യക്തമാക്കുന്നു.

മലയാള സിനിമയിലെ താരസംഘടനയായ അമ്മയിലെ നേതൃതലത്തില്‍ വന്‍ അഴിച്ചുപണി. നിലവിലെ ഭാരവാഹികള്‍ക്ക് അധിക ചുമതലകള്‍ നല്‍കിക്കൊണ്ടാണ് പുതിയ അഴിച്ചുപണി നടത്തിയത്. എന്നാല്‍ ഈ തീരുമാനങ്ങളും മാറ്റങ്ങളും പൂര്‍ണ്ണമായും സംഘടനയുടെ ബൈലോ പ്രകാരമാണ് നടപ്പിലാക്കിയതെന്ന് എക്‌സിക്യൂട്ടീവ് കമ്മിറ്റി വ്യക്തമാക്കുന്നു.
ട്രഷറര്‍ പദവിയില്‍ നിന്ന് ഉണ്ണി ശിവപാലിനെ മാറ്റി നീന കുറുപ്പിന് പുതിയ ചുമതല നല്‍കി. അന്‍സിബയ്ക്ക് പകരം സരയു മോഹന്‍ പുതിയ ഭാരവാഹിയായി ചുമതലയേല്‍ക്കും.

വൈസ് പ്രസിഡന്റ് പദവികളിലും നിര്‍ണ്ണായക മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നിലവിലുണ്ടായിരുന്ന ജയന്‍ ചേര്‍ത്തല, ലക്ഷ്മി പ്രിയ എന്നിവര്‍ക്ക് പകരം ആശ അരവിന്ദ്, സിജോയ് വര്‍ഗീസ് എന്നിവരെ പുതിയ വൈസ് പ്രസിഡന്റുമാരായി തിരഞ്ഞെടുത്തു. ജോയ് മാത്യു സമര്‍പ്പിച്ച രാജി കമ്മിറ്റി ഔദ്യോഗികമായി സ്വീകരിച്ചു. എന്നാല്‍ നടന്‍ കൈലാഷ് നല്‍കിയ രാജി അപേക്ഷ കമ്മിറ്റി തള്ളുകയും രാജി സ്വീകരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയുമായിരുന്നു.