തളിപ്പറമ്പിൽ വൻ തീ പിടുത്തം

മാർക്കറ്റിന് സമീപത്തെ മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഉടമസ്ഥതയിലുള്ള മുതുകുട ഒയിൽ മില്ലിനാണ് തീ പിടുത്തം ഉണ്ടായത്.  തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂരിൽ നിന്നുമുള്ള ഫയർഫോഴ്സിൻ്റെ

 

തളിപ്പറമ്പ് : തളിപ്പറമ്പ് നഗരത്തിൽ വൻ തീപിടിത്തം. വ്യാപാര സ്ഥാപനം കത്തിനശിച്ചു.മെയിന്‍ റോഡില്‍ മാർക്കറ്റിന് സമീപത്തെ മുഹമ്മദ് കുഞ്ഞി ഹാജിയുടെ ഉടമസ്ഥതയിലുള്ള മുതുകുട ഒയിൽ മില്ലിനാണ് തീ പിടുത്തം ഉണ്ടായത്.  . ബുധനാഴ്ച്ച പുലര്‍ച്ചെ മൂന്നോടെ ആരംഭിച്ച തീപിടിത്തം പുലർച്ചെ വരെ പൂര്‍ണമായി അണക്കാന്‍ സാധിച്ചിട്ടില്ല.

തളിപ്പറമ്പ് അഗ്നിശമനസേനയും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ നോംഗങ്ങളുമാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കെട്ടിടത്തിൻ്റെമുകള്‍ നിലയിലാണ് തീപിടുത്തം ആരംഭിച്ചത്. ഉടന്‍തന്നെ നാട്ടുകാര്‍ അഗ്നിശമനസേനയെ അറിയിക്കുകയായിരുന്നു.
തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തി.

വ്യാപാരി നേതാവ് കെ.എസ്.റിയാസിന്റെ നേതൃത്വത്തില്‍ വ്യാപാരി നേതാക്കളും വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. വൻ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തൽ.