തൃപ്പൂണിത്തുറയിൽ വൻ കഞ്ചാവ് വേട്ട; നടൻ ടിനി ടോമിന്‍റെ മകൻ ഉൾപ്പടെ മൂന്ന് പേർ പിടിയിൽ
നടൻ ടിനി ടോമിന്‍റെ മകൻ ആദം ഷീം, കാർത്തിക്, അമിത് ജോർജ് എന്നിവരാണ് പിടിയിലായത്
Updated: Feb 27, 2026, 16:48 IST
കൊച്ചി: തൃപ്പൂണിത്തുറയിൽ കഞ്ചാവുമായി മൂന്നു പേർ അറസ്റ്റിൽ. നടൻ ടിനി ടോമിന്‍റെ മകൻ ആദം ഷീം, കാർത്തിക്, അമിത് ജോർജ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 4 ഗ്രാം കഞ്ചാവാണ് പൊലീസ് പിടിച്ചെടുത്തത്.
ഈ മാസം 22നാണ് ഇവരെ തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവാങ്കുളത്തെ ഒരു ക്ഷേത്ര പരിസരത്തു നിന്നാണ് മൂന്നുപേരും പിടിയിലായത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.