മറ്റത്തൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ ബിജെപി മുന്നണിയിലേക്കുള്ള കൂട്ട പലായനം നേതൃത്വത്തിന്റെ അറിവോടെ ; ആരോപണവുമായി സിപിഎം ജില്ലാ കമ്മിറ്റി

കോണ്‍ഗ്രസിനും ബിജെപിക്കും തുല്യ അംഗങ്ങള്‍ ഉണ്ടായിരുന്ന പാറളം പഞ്ചായത്തില്‍ ഒരു വോട്ട് അസാധുവാക്കി കൊണ്ടാണ് കോണ്‍ഗ്രസ് ഇവിടെ ബിജെപിക്ക് അധികാരം നല്‍കിയത്.

 

'കോണ്‍ഗ്രസിന്റെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുമായുളള ഒത്തുചേരല്‍ അവരുടെ തന്നെ അടിത്തറ തോണ്ടും.


മറ്റത്തൂര്‍ പഞ്ചായത്തിലെ കോണ്‍ഗ്രസ് അംഗങ്ങളുടെ ബിജെപി മുന്നണിയിലേക്കുള്ള കൂട്ട പലായനം നേതൃത്വത്തിന്റെ അറിവോടെയുള്ള ആസൂത്രിത പദ്ധതിയാണെന്ന് സിപിഎം ജില്ലാ കമ്മിറ്റി ആരോപിച്ചു. 

വടകരയിലും ബേപ്പൂരിലും ഉണ്ടാക്കിയ സഖ്യത്തിന്റെ പുതിയകാല പതിപ്പാണ് ജില്ലയില്‍ കണ്ടത്. ഇവര്‍ക്കെതിരെയെടുത്ത സസ്പെന്‍ഷന്‍ നടപടി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള അടവ് മാത്രമാണ്. കോണ്‍ഗ്രസിനും ബിജെപിക്കും തുല്യ അംഗങ്ങള്‍ ഉണ്ടായിരുന്ന പാറളം പഞ്ചായത്തില്‍ ഒരു വോട്ട് അസാധുവാക്കി കൊണ്ടാണ് കോണ്‍ഗ്രസ് ഇവിടെ ബിജെപിക്ക് അധികാരം നല്‍കിയത്. ചൊവ്വന്നൂരില്‍ എസ്ഡിപിഐ വോട്ട് വാങ്ങി പ്രസിഡന്റ് സ്ഥാനം നേടാനും ഇവര്‍ക്ക് മടിയുണ്ടായില്ല. കോണ്‍ഗ്രസിന്റെ വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുമായുളള ഒത്തുചേരല്‍ അവരുടെ തന്നെ അടിത്തറ തോണ്ടും.ശക്തമായ ജനകീയ പ്രക്ഷോഭം കോണ്‍ഗ്രസ് വര്‍ഗീയ കൂട്ടുകെട്ടിനെതിരെ ഉയര്‍ത്തി കൊണ്ടുവരുമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെ.വി. അബ്ദുള്‍ ഖാദര്‍ പ്രസ്താവനയില്‍ പറഞ്ഞു.