ചൂടിന് വിരാമം; കേരളത്തിലേക്ക് മഴയുടെ മാസ് എൻട്രി, യെല്ലോ അലർട്ട്

കനത്ത വേനലിനും ചൂടിനും ആശ്വാസമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കേരളത്തിൽ മഴ ലഭിച്ചുകൊണ്ടിരിക്കുകയാണ്. അനിയന്ത്രിതമായ ചൂടിന് ആശ്വാസമെങ്കിലും ചിലയിടത്തെങ്കിലും മഴ വലിയ രീതിയിൽ നാശ നഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

 

കനത്ത വേനലിനും ചൂടിനും ആശ്വാസമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കേരളത്തിൽ മഴ ലഭിച്ചുകൊണ്ടിരിക്കുകയാണ്. അനിയന്ത്രിതമായ ചൂടിന് ആശ്വാസമെങ്കിലും ചിലയിടത്തെങ്കിലും മഴ വലിയ രീതിയിൽ നാശ നഷ്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.
അതേസമയം കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് നിലവിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഇത് പ്രകാരം ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട് ജില്ലകളിലാണ് മഞ്ഞ അലർട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും മെയ് 11 ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും മഞ്ഞ അലേർട്ട് ഉണ്ട്.
മെയ് 12 ന് എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും മെയ് 13 ന് എറണാകുളം , തൃശൂർ, മലപ്പുറം , കോഴിക്കോട് ,വയനാട് , കണ്ണൂർ ജില്ലകളിലുമാണ് മഞ്ഞ അലർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ വരെ ഇവിടങ്ങളിൽ ലഭിക്കും.

അതേസമയം വ്യാപക നാശ നഷ്ടങ്ങളാണ് കഴിഞ്ഞ ദിവസങ്ങളിലായി പെയ്ത മഴയിൽ ഉണ്ടായത്. ഇന്നലെ വൈകിട്ടത്തെ കാറ്റിലും മഴയിലും പത്തനംതിട്ട ഓമല്ലൂരിൽ വൻ നാശനഷ്ടം ഉണ്ടായി. മുപ്പതോളം വൈദ്യുതി പോസ്റ്റുകൾ തകർന്നു. 10 വീടുകളുടെ മുകളിൽ മരം വീണു. 70 വർഷം പഴക്കമുള്ള ആൽമരം കടപുഴകി വീണ് ക്ഷേത്രത്തിൻറെ ആനക്കൊട്ടിൽ തകർന്നു.