ദമ്പതികളുടെ കൂട്ട മരണം പൊലിസ് സ്റ്റേഷനിൽ വിളിച്ചു പറഞ്ഞതിന് ശേഷം : ദുരന്തത്തിൽ നടുങ്ങി വച്ചാൽ ഗ്രാമം

മലയോരത്തെ പാടിയോട്ടും ചാൽ വച്ചാൽ ഗ്രാമം മെയ് 24 ന് ചൂടു വിട്ടുമാറാത്ത പുലർകാലെ ഉണർന്നത് ഞെട്ടിക്കുന്ന ദുരന്ത വാർത്തകേട്ട് . മൂന്ന് മക്കളെ കൊന്ന ശേഷം അമ്മയും
 

കണ്ണൂർ: മലയോരത്തെ പാടിയോട്ടും ചാൽ വച്ചാൽ ഗ്രാമം മെയ് 24 ന് ചൂടു വിട്ടുമാറാത്ത പുലർകാലെ ഉണർന്നത് ഞെട്ടിക്കുന്ന ദുരന്ത വാർത്തകേട്ട് . മൂന്ന് മക്കളെ കൊന്ന ശേഷം അമ്മയും രണ്ടാം ഭർത്താവും. തുങ്ങി മരിച്ച സംഭവം ഇപ്പോഴും പ്രദേശവാസികൾക്ക് വിശ്വസിക്കാനായിട്ടില്ല. രണ്ടാഴ്ച്ച മുൻപാണ് ഷാജിയും ശ്രീജയും കുഞ്ഞിമംഗലം മീങ്കുളം ക്ഷേത്രത്തിൽ വെച്ചു വിവാഹിതാരാവുന്നത്. 

രണ്ടു പേരും മുൻപ് വിവാഹം കഴിച്ചവരും ഭാര്യയും ഭർത്താവ മക്കളും നിലവിലുള്ളവരുമാണ്. നിർമ്മാണ തൊഴിലാളികളായ ഷാജിയും ശ്രീജയും ഒന്നിച്ചു ജോലി ചെയ്യുമ്പോഴുള്ള പരിചയമാണ് പ്രണയത്തിലേക്കും വിവാഹത്തിലും കലാശിച്ചത്. അയൽവാസികളുമായി ഇവർക്ക് കാര്യമായ അടുപ്പമുണ്ടായിരുന്നില്ല. പൊലീസ് സ്റ്റേഷനിൽ തങ്ങൾ ആത്മഹത്യ ചെയ്യുകയാണെന്ന് സംഭവ ദിവസം രാവിലെ വിളിച്ചു പറഞ്ഞിരുന്നു. അതിനാൽ പൊലീസ് സ്ഥലത്ത് എത്തിയ ശേഷമാണ് അയൽവാസികളും സംഭവം അറിയുന്നത്. 

വയക്കര ഗവ.ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ സൂരജ് (12) സുജിൻ (8) സുരഭി (6) എന്നിവരെ കൊലപ്പെടുത്തിയാണ് മുള പ്ര വീട്ടിൽ ഷാജി (40) രണ്ടാം ഭാര്യ ചെറുവത്തൂർ സ്വദേശിനി നകുടിയിൽ ശ്രീജ (3 8) എന്നിവർ ആത്മഹത്യ ചെയ്യുന്നത്. സംഭവം നടന്ന വീട് കനത്ത പൊലീസ് വലയത്തിലാണുള്ളത് കണ്ണൂർ റൂറൽ എസ്.പി പ്രേമലത, പയ്യന്നൂർ ഡി.വൈ.എസ്.പി കെ. പ്രേമചന്ദ്രൻ എന്നിവർ വാച്ചാൽ ഗ്രാമത്തിലെ വീട്ടിലെത്തി അന്വേഷണം നടത്തി.