മാസപ്പടി കേസ്: രണ്ട് എസ്‌ഐടികള്‍ രൂപീകരിക്കാന്‍ വിജിലന്‍സ് തീരുമാനം; പിണറായിയുടെയും റിയാസിന്റെയും കേസുകള്‍ വെവ്വേറേ അന്വേഷിക്കും
മാസപ്പടി കേസ്: രണ്ട് എസ്‌ഐടികള്‍ രൂപീകരിക്കാന്‍ വിജിലന്‍സ് തീരുമാനം; പിണറായിയുടെയും റിയാസിന്റെയും കേസുകള്‍ വെവ്വേറേ അന്വേഷിക്കും
പിണറായിയുടെയും റിയാസിന്റെയും കേസുകള്‍ വെവ്വേറേ ആയിരിക്കും അന്വേഷിക്കുക. കേസില്‍ രണ്ട് എഫ്‌ഐആറുകളാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തത്.
Oct 13, 2026, 06:46 IST
പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് ഇന്നലെ വിജിലന്‍സ് കേസെടുത്തത്.
മാസപ്പടി കേസിലെ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുഹമ്മദ് റിയാസിനുമെതിരായ അന്വേഷണത്തില്‍ രണ്ട് എസ്‌ഐടികള്‍ രൂപീകരിക്കാന്‍ വിജിലന്‍സ് തീരുമാനം. പിണറായിയുടെയും റിയാസിന്റെയും കേസുകള്‍ വെവ്വേറേ ആയിരിക്കും അന്വേഷിക്കുക. കേസില്‍ രണ്ട് എഫ്‌ഐആറുകളാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തത്.
പിണറായി വിജയനെ ഒന്നാം പ്രതിയാക്കിയാണ് ഇന്നലെ വിജിലന്‍സ് കേസെടുത്തത്. ഹവാല ഇടപാടില്‍ മുന്‍ മന്ത്രി മുഹമ്മദ് റിയാസിനെ ഒന്നാം പ്രതിയാക്കി മറ്റൊരു കേസുമെടുത്തിട്ടുണ്ട്. അഴിമതി തടയല്‍ നിയമപ്രകാരമെടുത്ത രണ്ട് കേസിലും പിണറായിയുടെ മകള്‍ വീണ രണ്ടാം പ്രതിയാണ്. പിണറായിയും റിയാസും അധികാരം ദുരുപയോഗം ചെയ്ത് പണമുണ്ടാക്കിയെന്നാണ് എഫ് ഐ ആറുകള്‍ പറയുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇ ഡി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ രണ്ട് കേസുകളുമെടുത്തത്.