മാസപ്പടി കേസ് ; വീണ വിജയന് സമൻസ് അയക്കുന്നതിൽ ഇഡി ഇന്ന് തീരുമാനമെടുത്തേക്കും
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിക്ക് സമൻസ് അയക്കുന്ന കാര്യത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് തീരുമാനമെടുത്തേക്കും.
Jun 2, 2026, 09:45 IST
മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിക്ക് സമൻസ് അയക്കുന്ന കാര്യത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇന്ന് തീരുമാനമെടുത്തേക്കും.
എന്നാൽ സിഎംആർഎൽ നൽകിയ ഹർജിയിൽ വെള്ളിയാഴ്ച വിധി വരാനിരിക്കുന്ന സാഹചര്യത്തിൽ തിടുക്കപ്പെട്ട് നടപടികളിലേക്ക് കടക്കേണ്ടതില്ലെന്ന അഭിപ്രായം ഉദ്യോഗസ്ഥർക്കിടയിൽ ഉയർന്നിട്ടുണ്ട്, അതിനാൽ ഇഡി ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥരുമായി കൂടി ആലോചിച്ച ശേഷമായിരിക്കും സമൻസ് അയക്കുന്നതിൽ അന്തിമ തീരുമാനമുണ്ടാകുക.