മാവോയിസ്റ്റ് ഭീഷണി ; നവ കേരള സദസ്സിന് അധിക സുരക്ഷയുമായി പൊലീസ്

നവകേരള സദസ്സിനെത്തുന്ന പൊതു ജനങ്ങള്‍ക്കെല്ലാം പ്രവേശനം നല്‍കുമെങ്കിലും പരിശോധന ഊര്‍ജ്ജിതമാക്കും.
 

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവ കേരള സദസ്സിന് മുന്‍കൂട്ടി തീരുമാനിച്ചതിലും അധിക സുരക്ഷ ഒരുക്കാന്‍ പൊലീസ്. കോഴിക്കോട് ജില്ലാ കളക്ടര്‍ക്ക് മാവോയിസ്റ്റുകളുടെ പേരില്‍ ഭീഷണികത്ത് ലഭിച്ച പശ്ചാത്തലത്തിലാണ് നടപടി.
നവകേരള സദസ്സിനെത്തുന്ന പൊതു ജനങ്ങള്‍ക്കെല്ലാം പ്രവേശനം നല്‍കുമെങ്കിലും പരിശോധന ഊര്‍ജ്ജിതമാക്കും. കളക്ടര്‍ക്ക് ഭീഷണികത്ത് ലഭിച്ചകാര്യം രഹസ്യാന്വേഷണ വിഭാഗവും സ്വിരീകരിച്ചു. ഈ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കുന്നത്.