യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഉള്‍പ്പെടെ നിരവധി തസ്തികകള്‍; കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ അവസരം
കേരള പിഎസ്‌സി നടത്തുന്ന വിവിധ പരീക്ഷകളിലേക്ക് കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ അവസരം. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ്, അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ് തുടങ്ങിയ വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം
ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 18 വരെയാണ് കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ സമയപരിധി അനുവദിച്ചിരിക്കുന്നത്.
കേരള പിഎസ്‌സി നടത്തുന്ന വിവിധ പരീക്ഷകളിലേക്ക് കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ അവസരം. യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ്, അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അസിസ്റ്റന്റ്, ജൂനിയര്‍ അസിസ്റ്റന്റ് തുടങ്ങിയ വിവിധ തസ്തികകളിലേക്ക് ഇപ്പോള്‍ കണ്‍ഫര്‍മേഷന്‍ നല്‍കാം.ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 18 വരെയാണ് കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ സമയപരിധി അനുവദിച്ചിരിക്കുന്നത്. കണ്‍ഫര്‍മേഷന്‍ നല്‍കേണ്ട ചില തസ്തികകളുടെ ചുരുക്കവിവരങ്ങള്‍ ചുവടെ.
യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് (454/2025)
2025 ഡിസംബര്‍ 31 വരെയാണ് ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ സമയപരിധി അനുവദിച്ചിരുന്നത്. എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമല്ല. പേ സ്‌കെയില്‍: 39,300 - 83,000
സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് (017/2025)
ഈ തസ്തികയിലും എത്ര ഒഴിവുകളുണ്ടെന്ന് വ്യക്തമല്ല. 2025 ജൂണ്‍ നാല് വരെയാണ് അപേക്ഷിക്കാന്‍ സമയപരിധി അനുവദിച്ചിരുന്നത്. പേ സ്‌കെയില്‍: 31,100-66,800
അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അസിസ്റ്റന്റ് (269/2025)
2025 ഒക്ടോബര്‍ മൂന്നായിരുന്നു ഈ തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി. ഒഴിവുകള്‍ വ്യക്തമല്ല. പേ സ്‌കെയില്‍: 39,300 - 83,000
അസിസ്റ്റന്റ്/കാഷ്യർ/ക്ലാർക്ക് (382/2025, 383/2025, 573/2025)
അസിസ്റ്റന്റ്/കാഷ്യർ/ക്ലർക്ക് തുടങ്ങിയ വിവിധ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരുന്നത്. കേരള സ്റ്റേറ്റ് ഫിനാൻഷ്യല്‍ എന്റർപ്രൈസസ് ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഇലക്‌ട്രിസിറ്റി ബോർഡ് ലിമിറ്റഡ്, കേരള മിനറല്‍സ് & മെറ്റല്‍സ് ലിമിറ്റഡ്, കെഎസ്‌ആർടിസി, കേരള ലൈവ്‌സ്റ്റോക്ക് ഡെവലപ്‌മെന്റ് ബോർഡ്, സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഓഫ് കേരള ലിമിറ്റഡ്, കേരള സ്റ്റേറ്റ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഫോർ എസ്‌സി & എസ്ടി ലിമിറ്റഡ്, തദ്ദേശ സ്വയംഭരണ വകുപ്പ് (തൃശൂർ കോർപ്പറേഷന്റെ വൈദ്യുതി വിഭാഗം) തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലേക്കായി മൂന്ന് നോട്ടഫിക്കേഷനുകളാണ് പുറത്തുവിട്ടത്.
കണ്‍ഫര്‍മേഷന്‍ എങ്ങനെ നല്‍കാം?
keralapsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് കണ്‍ഫര്‍മേഷന്‍ നല്‍കേണ്ടത്. ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ പ്രൊഫൈലില്‍ യൂസര്‍നെയിമും, പാസ്‌വേഡും നല്‍കി ലോഗിന്‍ ചെയ്യണം. കണ്‍ഫര്‍മേഷന്‍ നല്‍കാനുള്ള ഓപ്ഷന്‍ ഹോം പേജില്‍ ലഭ്യമാണ്. നിശ്ചിത സമയപരിധിക്കകം കണ്‍ഫര്‍മേഷന്‍ നല്‍കിയില്ലെങ്കില്‍ ആ പരീക്ഷ എഴുതാനാകില്ല.