കൂ​ടു​ത​ൽ ആ​ൺ​സു​ഹൃ​ത്തു​ക്ക​ളു​ണ്ടാ​യി​രു​ന്ന​തും രാ​ത്രി വൈ​കി വീ​ട്ടി​ൽ എ​ത്തു​ന്ന​തും എ​തി​ർ​ത്ത​ത്​ ​പ​ക​യ്ക്ക് കാ​ര​ണമായി ; വയോധികൻറെ കൊലപാതകകേസിൽ ചോദ്യംചെയ്യലിനിടെ പൊട്ടിക്കരഞ്ഞ് 13കാരി 

ക​രു​വാ​റ്റ​യി​ലെ വ​യോ​ധി​ക​ൻറെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യം​ചെ​യ്യ​ലി​നി​ടെ പൊ​ട്ടി​ക്ക​ര​ഞ്ഞ് അ​ടു​ത്ത ബ​ന്ധു​വാ​യ 13കാ​രി. വീ​ട്ടു​കാ​രെ​ക്കു​റി​ച്ചും കു​ടും​ബ​ത്തെ​ക്കു​റി​ച്ചു​മു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കി​ടെ​യാ​യി​രു​ന്നു ഇ​ത്.

 

 ആ​ല​പ്പു​ഴ: ക​രു​വാ​റ്റ​യി​ലെ വ​യോ​ധി​ക​ൻറെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യം​ചെ​യ്യ​ലി​നി​ടെ പൊ​ട്ടി​ക്ക​ര​ഞ്ഞ് അ​ടു​ത്ത ബ​ന്ധു​വാ​യ 13കാ​രി. വീ​ട്ടു​കാ​രെ​ക്കു​റി​ച്ചും കു​ടും​ബ​ത്തെ​ക്കു​റി​ച്ചു​മു​ള്ള ചോ​ദ്യ​ങ്ങ​ൾ​ക്കി​ടെ​യാ​യി​രു​ന്നു ഇ​ത്. കൊ​ല്ല​പ്പെ​ട്ട​യാ​ൾ ത​ൻറെ കാ​ര്യ​ങ്ങ​ളി​ൽ അ​മി​ത​മാ​യി ഇ​ട​പെ​ടു​ക​യും പ​ല​തും വി​ല​ക്കു​ക​യും ചെ​യ്ത​തി​ലെ വൈ​രാ​ഗ്യ​മാ​ണ്​ കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക്​​ ന​യി​ച്ച​തെ​ന്നാ​ണ്​ ​അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രോ​ട്​ പ​റ​ഞ്ഞ​ത്. ‘‘എ​നി​ക്ക്​ കു​ട്ടി​ക്കാ​ല​ത്ത് മാ​താ​പി​താ​ക്ക​ളു​ടെ​ സ്​​നേ​ഹം കി​ട്ടി​യി​രു​ന്നി​ല്ല. ഇ​ഷ്ട​ങ്ങ​ൾ ആ​രും അം​ഗീ​ക​രി​ച്ചി​ല്ല. ബ​ന്ധു​വി​ൽ​നി​ന്ന്​ ഒ​രു​പാ​ട്​ വി​ല​ക്കു​ക​ൾ നേ​രി​ടേ​ണ്ടി​വ​ന്നി​ട്ടു​ണ്ട്...’’ -കു​ടും​ബ​ത്തെ​ക്കു​റി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യാ​യി കു​ട്ടി ഇ​ങ്ങ​നെ പ​റ​ഞ്ഞു.

പെ​ൺ​കു​ട്ടി​ക്ക് കൂ​ടു​ത​ൽ ആ​ൺ​സു​ഹൃ​ത്തു​ക്ക​ളു​ണ്ടാ​യി​രു​ന്ന​തും വീ​ട്ടി​ൽ രാ​ത്രി വൈ​കി​യെ​ത്തു​ന്ന​തും അ​മി​ത ഫോ​ൺ ഉ​പ​യോ​ഗ​വും എ​തി​ർ​ത്ത​താ​ണ്​ ക​ടു​ത്ത പ​ക​യു​ണ്ടാ​കാ​ൻ കാ​ര​ണം. ഈ ​പ​ക തീ​ർ​ക്കാ​ൻ സു​ഹൃ​ത്തു​ക്ക​ളു​ടെ സ​ഹാ​യം തേ​ടു​ക​യാ​യി​രു​ന്നു. ഐ​ഫോ​ൺ വാ​ങ്ങാ​നും കൂ​ട്ടു​കാ​ര​ന് ബൈ​ക്കി​ന് പ​ണം ക​ണ്ടെ​ത്താ​നും കൂ​ടി​യാ​ണ് കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നാ​ണ്​ പൊ​ലീ​സ്​ ക​ണ്ടെ​ത്ത​ൽ. പെ​ൺ​കു​ട്ടി​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യി​ട്ടു​ണ്ടെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലും പൊ​ലീ​സ്​ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കും.

മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പു​ത​ന്നെ കൊ​ല​പാ​ത​കം ആ​സൂ​ത്ര​ണം ചെ​യ്തി​രു​ന്നു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ വി​ഷം​ന​ൽ​കി കൊ​ല​പ്പെ​ടു​ത്താ​നാ​യി​രു​ന്നു ശ്ര​മം. പി​ന്നീ​ട് വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. തു​ട​ർ​ന്നാ​ണ് വീ​ട്ടി​ൽ ആ​ളി​ല്ലാ​ത്ത സ​മ​യം​നോ​ക്കി കൊ​ല​പ്പെ​ടു​ത്താ​ൻ പ​ദ്ധ​തി​യി​ട്ട​ത്. വ​യോ​ധി​ക​ൻറെ മ​ക​ൾ പ്ര​സ​വ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ൽ പോ​കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ ഒ​റ്റ​ക്കാ​യി​രി​ക്കാ​മെ​ന്ന് ക​ണ​ക്കു​കൂ​ട്ടി ആ​സൂ​ത്ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു.

ട്രെ​യി​ൻ വ​ഴി​യാ​ണ് കാ​മു​ക​നും സു​ഹൃ​ത്തു​ക്ക​ളും കൃ​ത്യ​ത്തി​നെ​ത്തി​യ​ത്. ഇ​വ​ർ​ക്ക് പെ​ൺ​കു​ട്ടി ഫോ​ണി​ലൂ​ടെ നി​ർ​ദേ​ശം ന​ൽ​കി​ക്കൊ​ണ്ടി​രു​ന്നു. കൊ​ല​പാ​ത​ക​ത്തി​നു​ശേ​ഷം പു​ല​ർ​ച്ച ഏ​ഴ്​ കി​ലോ​മീ​റ്റ​റോ​ളം അ​ക​ലെ​യു​ള്ള ഹ​രി​പ്പാ​ട്ടെ​ത്തി കെ.​എ​സ്.​ആ​ർ.​ടി.​സി സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ത​ട്ടു​ക​ട​യി​ൽ​നി​ന്ന് ഭ​ക്ഷ​ണം ക​ഴി​ച്ചു.

ഒ​രി​ക്ക​ലും പി​ടി​ക്ക​പ്പെ​ടി​ല്ലെ​ന്നാ​യി​രു​ന്നു 13 വ​യ​സ്സു​കാ​രി​യു​ടെ ആ​ത്മ​വി​ശ്വാ​സം. അ​തി​നാ​ൽ, കേ​സി​ൽ നി​ർ​ണാ​യ​ക​മാ​യ മൊ​ബൈ​ൽ ഫോ​ൺ രേ​ഖ​ക​ൾ മാ​യ്ക്കാ​ൻ ശ്ര​മി​ച്ചി​ല്ല. പി​ടി​യി​ലാ​യ​വ​രു​മാ​യു​ള്ള ഫോ​ൺ വി​ളി​ക​ളും ചാ​റ്റു​ക​ളും അ​തു​പോ​ലെ ഫോ​ണി​ലു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ്​ പെ​ൺ​കു​ട്ടി കൊ​ല​പാ​ത​കം ത​ത്സ​മ​യം ക​ണ്ടു​വെ​ന്ന് പൊ​ലീ​സ്​ സ്ഥി​രീ​ക​രി​ച്ച​ത്.

കൊ​ല​പാ​ത​ക ശേ​ഷം മ​റ്റ്​ കാ​ര്യ​ങ്ങ​ളെ​ല്ലാം പെ​ൺ​കു​ട്ടി അ​പ്പോ​ൾ ത​ന്നെ അ​റി​യി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യ​തും പെ​ൺ​കു​ട്ടി​യോ​ട്​ കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​തും പി​ടി​യി​ലാ​യ​വ​ർ അ​റി​ഞ്ഞി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ പെ​ൺ​കു​ട്ടി​യി​ൽ​നി​ന്ന്​ ഫോ​ൺ വാ​ങ്ങി​യ​ത്.