മണ്ണാർക്കാട് സബ്ജില്ലാ  കലോത്സവത്തിന് സമാപനം ; ജേതാക്കളായി മണ്ണാർക്കാട് എം.ഇ.എസ്. എച്ച്.എസ്.എസ്. 

 എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ നാല് ദിവസങ്ങളിലായി നടന്ന മണ്ണാർക്കാട് ഉപജില്ല കേരള സ്കൂൾ കലോത്സത്തിൽ 494 പോയിന്റ് നേടി മണ്ണാർക്കാട് എം.ഇ.എസ്. ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ജേതാക്കളായി. 427 പോയിന്റ്  നേടി കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 424 പോയിന്റ് നേടി പൊറ്റശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി ജനറൽ  കലോത്സവത്തിൽ 288 പോയിന്റ് നേടി കുമരം പുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി.

 

 എടത്തനാട്ടുകര : എടത്തനാട്ടുകര ഗവ. ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂളിൽ നാല് ദിവസങ്ങളിലായി നടന്ന മണ്ണാർക്കാട് ഉപജില്ല കേരള സ്കൂൾ കലോത്സത്തിൽ 494 പോയിന്റ് നേടി മണ്ണാർക്കാട് എം.ഇ.എസ്. ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ജേതാക്കളായി. 427 പോയിന്റ്  നേടി കുമരംപുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും 424 പോയിന്റ് നേടി പൊറ്റശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഹയർ സെക്കൻഡറി ജനറൽ  കലോത്സവത്തിൽ 288 പോയിന്റ് നേടി കുമരം പുത്തൂർ കല്ലടി ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി.

288 പോയിന്റ്  നേടി പൊറ്റശ്ശേരി ഹയർ സെക്കൻഡറി സ്കൂൾ രണ്ടാം സ്ഥാനവും  227 പോയിന്റ് നേടി  മണ്ണാർക്കാട് എം.ഇ.എസ്. ഹയർ സെക്കൻഡറി സ്കൂൾ മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ  വിഭാഗം ജനറൽ കലോത്സവത്തിൽ  267 പോയിന്റ് നേടി മണ്ണാർക്കാട് എം.ഇ.എസ് എച്ച്.എസ്.എസ്. ജേതാക്കളായി. 250 പോയിന്റ് നേടി മണ്ണാർക്കാട്എം.ഇ.ടി. ഇ.എം.  എച്ച്.എസ്.എസ്.  രണ്ടാം സ്ഥാനവും 179 പോയിന്റ് നേടി ഡി.ബി.എച്ച്.എസ്. തച്ചമ്പാറ മൂന്നാം സ്ഥാനവും നേടി.

യു.പി. വിഭാഗം ജനറൽ കലോത്സവത്തിൽ  80 പോയിന്റ് വീതം നേടി എ.യു.പി.എസ്. കുമരംപുത്തൂർ, ജി.എച്ച്.എസ്. അലനല്ലൂർ, ജി.യു.പി.എസ്. ഭീമനാട് എന്നീ സ്കൂളുകൾ ജേതാക്കളായി. 76 പോയിന്റ് നേടി ഡി.എച്ച്.എസ്. നെല്ലിപ്പുഴ രണ്ടാം സ്ഥാനവും 75 പോയിന്റ്  നേടി എ.യു.പി.എസ്. ചങ്ങലീരി  മൂന്നാം സ്ഥാനവും നേടി. എൽ.പി. വിഭാഗം ജനറൽ കലോത്സവത്തിൽ 58 പോയിന്റ് നേടി മണ്ണാർക്കാട് എം.ഇ.ടി. ഇ.എം. എച്ച്.എസ്.എസ്. ജേതാക്കളായി. 56 പോയിന്റ് നേടി അട്ടപ്പാടി സെന്റ് ജോർജ് എൽ.പി.എസ്. രണ്ടാം സ്ഥാനവും 51 പോയിന്റ് വീതം നേടി കെ.എ.എല്‍.പി.എസ്. അലനല്ലൂർ, കള്ളമല സെന്റ് സ്റ്റീഫൻ എൽ.പി.എസ്. എന്നീ സ്കൂളുകൾ  മൂന്നാം സ്ഥാനവും നേടി.

ഹൈസ്കൂൾ വിഭാഗം അറബിക്  

കലോത്സത്തിൽ 83 പോയിന്റ് നേടി എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്. ജേതാക്കളായി. 79 പോയിന്റ് വീതം നേടി ഡി.ബി.എച്ച്.എസ്. തച്ചമ്പാറ, മണ്ണാർക്കാട് എം.ഇ.എസ്.എച്ച്.എസ് എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനവും 75 പോയിന്റ് നേടി പള്ളിക്കുറുപ്പ് ശബരി എച്ച്.എസ്  മൂന്നാം സ്ഥാനവും നേടി.

യു.പി. വിഭാഗം അറബിക് 

കലോത്സത്തിൽ 65 പോയിന്റ് വീതം നേടി എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്, പി.കെ.എച്ച്.എം.ഒ.യു.പി.എസ്., വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന്, ലെഗസി എ.യു.പി.എസ്. തച്ചനാട്ടുകര, സി.പി.എ.യു.പി.എസ് തിരുവിഴാംകുന്ന്  എന്നീ സ്കൂളുകൾ  ജേതാക്കളായി. 63 വീതം പോയിന്റുകൾ നേടി ശബരി എച്ച് എസ്. പള്ളിക്കുറുപ്പ്, ജി.യു.പി. എസ്. ഭീമനാട് എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനവും 61 പോയിന്റ് വീതം നേടി എ.യു.പി.എസ്. കുമരംപുത്തൂർ, സെന്റ് മേരീസ് യു.പി.എസ്.പുല്ലിശ്ശേരി, ഡി.എച്ച്.എസ്. നെല്ലിപ്പുഴ, എ.യു.പി. എസ്. ചങ്ങലീരി, എ.യു.പി.എസ്. പയ്യനടം, ഡി.ബി.എച്ച്.എസ്. തച്ചമ്പാറ, എം.ഇ.എസ്. കെ.ടി.എം. വട്ടമണ്ണപ്പുറം എന്നീ സ്കൂളുകൾ മൂന്നാം സ്ഥാനവും നേടി.

എൽ.പി. വിഭാഗം അറബിക് 

കലോത്സത്തിൽ 41 പോയിന്റ് നേടി കക്കുപ്പടി ജി.എൽ.പി.എസ് ജേതാക്കളായി., 40 പോയിന്റ് നേടി തച്ചമ്പാറ സെന്റ് ഡൊമിനിക് എ.എല്‍.പി. എസ്. രണ്ടാം സ്ഥാനവും 39 പോയിന്റ് നേടി കള്ളമല സെന്റ് സ്റ്റീഫൻ എൽ.പി.എസ്.  മൂന്നാം സ്ഥാനവും നേടി.

ഹൈസ്കൂൾ  വിഭാഗം സംസ്കൃതം 

കലോത്സത്തിൽ 89 പോയിന്റ് നേടി കുമരമ്പത്തൂർ കല്ലടി എച്ച്.എസ്.  ജേതാക്കളായി. 85 പോയിന്റ് നേടി എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്. രണ്ടാം സ്ഥാനവും 70 പോയിന്റ് നേടി മണ്ണാർക്കാട് കെ.ടി.എം.  എച്ച്.എസ്.  മൂന്നാം സ്ഥാനവും നേടി.

യു.പി. വിഭാഗം സംസ്കൃതം 

കലോത്സത്തിൽ 88 പോയിന്റ് വീതം നേടി കുമരമ്പത്തൂർ എ.യു.പി.എസ്., ചങ്ങലീരി എ.യു.പി.എസ്. എന്നീ സ്കൂളുകൾ ജേതാക്കളായി.
86  പോയിന്റ് വീതം നേടി എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്. വി.പി.എ.യു.പി.എസ്. കുണ്ടൂർകുന്ന് എന്നീ സ്കൂളുകൾ  രണ്ടാം സ്ഥാനവും 82 പോയിന്റ് നേടി കാരാകുറുശ്ശി ജി.എച്ച്.എസ് മൂന്നാം സ്ഥാനവും നേടി.

യു.പി. വിഭാഗം ഉറുദു കലോത്സവത്തിൽ വി.പി.എ.യു.പി.എസ്.  കുണ്ടൂർകുന്ന്, ലഗസി എ.യു.പി.എസ്. തച്ചനാട്ടുകര, പി.കെ.എച്ച്.എം.ഒ.യു.പി. എസ് എടത്തനാട്ടുകര എന്നീ സ്കൂളുകൾ ജേതാക്കളായി. സെൻ്റ് മേരീസ് യു.പി. സ്കൂൾ പുല്ലിശ്ശേരി, എം.എം.യു.പി.എസ് കാരകുർശി, സി.പി.എ.യു.പി സ്കൂൾ തിരുവിഴാംകുന്ന് എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനവും എ.യു.പി. എസ്. പയ്യനടം, ഡി.ബി.എച്ച്.എസ്. തച്ചമ്പാറ, എ.യു.പി എസ്. കുമരംപുത്തൂർ എന്നീ സ്കൂളിൽ അധ്യാപകരെയും മൂന്നാം സ്ഥാനവും നേടി.

 ഹൈസ്കൂൾ വിഭാഗം  ഉറുദു കലോത്സവത്തിൽ ശബരി എച്ച്എസ്എസ്പള്ളിക്കുറിപ്പ്, എം.ഇ.എസ്.എച്ച്.എസ്. മണ്ണാർക്കാട് എന്നീ സ്കൂളുകൾ ജേതാക്കളായി. ഡി.എച്ച്  എസ്  നെല്ലിപ്പുഴ, കല്ലടി എച്ച്.എസ്.  കുമരംപുത്തൂർ ഡി.ബി.എച്ച്.എസ് തച്ചമ്പാറ എന്നീ സ്കൂളുകൾ രണ്ടാം സ്ഥാനവും
 കെ.ടി.എം. എച്ച്. എസ്.എസ്.  മണ്ണാർക്കാട് മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അശോക് കുമാർ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാനും അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ കെ. ഹബീബുള്ള അൻസാരി അധ്യക്ഷത വഹിച്ചു.

കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രൻ, തച്ചമ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി ജോസഫ്, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശ്വതി ചന്ദ്രൻ, കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത, കാരാകുറുശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിയാസ് നാലകത്ത്, അലനല്ലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മറിയ ആമ്പുക്കാട്ട്, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.എം ലത്തീഫ്, സ്മിത, ബീന ജോയ്, റഷീദ് ആലായന്‍, റഫീഖ പാറക്കോട്ട്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സീനത്ത് കൊങ്ങത്ത്, ടി.പി. സൈനബ,  അലനല്ലൂർ ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ബഷീർ പടുകുണ്ടിൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കളഭം രാധാകൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എ. അനിൽകുമാർ, നിജാസ് ഒതുക്കും പുറത്ത്, വി.പി.  ജംഷീന, കെ. സുരേഷ് ബാബു, പി.പി. മൻസൂർ, വിജയശ്രീ, പി.ടി.എ. പ്രസിഡന്റ് പി. അഹമ്മദ് സുബൈർ, വൈസ് പ്രസിഡന്റ് അബ്ദുൽ സലാം പടുകുണ്ടിൽ, എം.പി.ടി.എ. പ്രസിഡന്റ് കെ. അഫ്സ, എസ്.എം.സി. ചെയർപേഴ്സൺ നസീർ പടുകുണ്ടിൽ, പ്രിൻസിപ്പൽ എസ്. പ്രതീഭ, പ്രധാനാധ്യാപകൻ കെ.എ. അബ്ദു മനാഫ്,  അക്കാദമിക് കൗൺസിൽ കൺവീനർ സിദ്ദീഖ് പാറോക്കോട്ട്, ജോ.  കൺവീനർ ജാസ്മിൻ കബീർ,  ഫാരിസ് ഹയാസ് ഗോൾഡ്, എ.പി. മാനു, കെ.വി.എ. റഹ്മാൻ അമാന,  സ്വീകരണ കമ്മിറ്റി കൺവീനർ ടി.പി. സഷീർ, പ്രോഗ്രാം കമ്മിറ്റി കൺവീനർ പി.കെ. രാജീവൻ എന്നിവർ പ്രസംഗിച്ചു. എ.ഇ.ഒ. സി. അബൂബക്കർ സമ്മാനദാനം നിർവ്വഹിച്ചു.