ഓസ്‌ട്രേലിയ മെൽബണിലെ തുറന്ന വേദിയിൽ മുത്തപ്പനെ കെട്ടിയാടിയത് ആചാരലംഘനം, വികലമായി ചിത്രീകരിച്ചത് പ്രതിഷേധാർഹമെന്ന് മണ്ണാൻ,വണ്ണാൻ സമുദായ സംഘം ഭാരവാഹികൾ

ഓസ്‌ട്രേലിയയിലെ മെൽബണിൽ മുത്തപ്പൻ ദൈവത്തെ വികലമായി കെട്ടിയാടിയത് കടുത്ത ആചാര ലംഘനവും വിശ്വാസി സമൂഹത്തോടുളള വെല്ലുവിളിയുമാണെന്ന് മണ്ണാൻ വണ്ണാൻ സമുദായ സംഘം ഭാരവാഹികൾ കണ്ണൂർ പ്രസ് ക്‌ളബിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

 

 പ്രശസ്ത നാടകകലാകാരനും മുൻഷിയിലെ മുഖ്യകഥാപാത്രവുമായ കണ്ണപുരം സ്വദേശിയായ ബിജു ഇരിണാവും കീച്ചരി സ്വദേശിയും ആചാരപ്പെട്ട തെയ്യക്കോലധാരിയുമായ ഹരിപ്പണിക്കരും ചേർന്നാണ് മുത്തപ്പൻ ദൈവക്കോലത്തെ തുറന്ന വേദിയിൽ യാതൊരു ആചാരാനുഷ്ഠാനങ്ങളും പാലിക്കാതെ തുറന്ന വേദിയിൽ അവതരിപ്പിച്ചത്. 

 കണ്ണൂർ: ഓസ്‌ട്രേലിയയിലെ മെൽബണിൽ മുത്തപ്പൻ ദൈവത്തെ വികലമായി കെട്ടിയാടിയത് കടുത്ത ആചാര ലംഘനവും വിശ്വാസി സമൂഹത്തോടുളള വെല്ലുവിളിയുമാണെന്ന് മണ്ണാൻ വണ്ണാൻ സമുദായ സംഘം ഭാരവാഹികൾ കണ്ണൂർ പ്രസ് ക്‌ളബിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.ഈക്കഴിഞ്ഞ ജൂലായ് പതിനൊന്നിന് ഓസ്‌ട്രേലിയയിലെ മെൽബണിൽ വിപഞ്ഞിക ഗ്രന്ഥശാലയുടെ പത്താം വാർഷികത്തിനോടനുബന്ധിച്ചാണ് ദക്ഷകം 2026-  എന്ന പേരിൽ ബോക്‌സ് ഹിൽ ടൗൺ ഹാളിൽ മലയാളികൾ നെഞ്ചേറ്റുന്ന മുത്തപ്പൻ ദൈവത്തെ വികലമായി അവതരിപ്പിച്ചത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് മുത്തപ്പനെ കെട്ടിയാടുന്ന കോലധികാരികളുടെയും വിശ്വാസികളുടെയും മനസിന് മുറിവേൽപ്പിച്ചിട്ടുണ്ട്.

 പ്രശസ്ത നാടകകലാകാരനും മുൻഷിയിലെ മുഖ്യകഥാപാത്രവുമായ കണ്ണപുരം സ്വദേശിയായ ബിജു ഇരിണാവും കീച്ചരി സ്വദേശിയും ആചാരപ്പെട്ട തെയ്യക്കോലധാരിയുമായ ഹരിപ്പണിക്കരും ചേർന്നാണ് മുത്തപ്പൻ ദൈവക്കോലത്തെ തുറന്ന വേദിയിൽ യാതൊരു ആചാരാനുഷ്ഠാനങ്ങളും പാലിക്കാതെ തുറന്ന വേദിയിൽ അവതരിപ്പിച്ചത്.  മണ്ണാൻ, വണ്ണാൻ സമുദായക്കാരാണ് മുത്തപ്പനെ സാധാരണയായി കീഴ്‌വഴക്കപ്രകാരം കെട്ടിയാടാറുളളത്. ഇതരസമുദായക്കാർക്ക് ഇതിനുളള അവകാശമില്ല. മലയ സമുദായക്കാർ കെട്ടിയാടുന്ന തെയ്യങ്ങൾ മറ്റുളളവരും കെട്ടിയാടാറില്ല. ആചാരപരമായ കീഴ്‌വഴക്കം ലംഘിച്ചുകൊണ്ടാണ് മെൽബണിൽ മുത്തപ്പൻ കെട്ടിയാടിയാത്. 

ഇതിനായി ഇവർ ആരിൽ നിന്നും അനുമതി വാങ്ങിയിട്ടില്ല. മുത്തപ്പൻ ഉൾപ്പെടെയുളള തെയ്യക്കോലങ്ങൾക്ക് കാവുകളുടെയും മടപ്പുരകളുടെയും വിശുദ്ധമായ അന്തരീക്ഷം വേണം. തെയ്യത്തിന് ഉറയലും ഉരിയാടലുമാണ് പരമപ്രാധാന്യം. അനുഷ്ഠാന പശ്ചാത്തലത്തിലാണ് ഇതു  സംഭവിക്കുന്നത്. തെയ്യത്തെ സാമ്പത്തിക ലാഭത്തിനായി തെരുവിൽ ഇറക്കുമ്പോൾ അതു ജീവനില്ലാത്ത ഒരു പ്രദർശനമായി മാറുകയാണെന്ന് മണ്ണാൻ, വണ്ണാൻ സമുദായ സംഘം ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സി.വി ഉണ്ണികൃഷ്ണൻ പെരുവണ്ണാൻ, മനോജ് പെരുവണ്ണാൻ, ശശി പെരുവണ്ണാൻ എന്നിവർ പങ്കെടുത്തു.