വീണ്ടും അനാസ്ഥ...! മഞ്ചേരി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കിടെ വയോധികയുടെ കാലിൻറെ ഞരമ്പ് മുറിഞ്ഞു

മഞ്ചേരി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കെത്തിയ വയോധികയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു. നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പാർവ്വതിയാണ്(73) ആശുപത്രിയുടെ ഗുരുതര അനാസ്ഥക്കിരയായത്. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യനില വഷളായ പാർവ്വതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

 

 മലപ്പുറം : മഞ്ചേരി മെഡിക്കൽ കോളജിൽ ശസ്ത്രക്രിയക്കെത്തിയ വയോധികയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു. നിലമ്പൂർ ചുങ്കത്തറ സ്വദേശിനി പാർവ്വതിയാണ്(73) ആശുപത്രിയുടെ ഗുരുതര അനാസ്ഥക്കിരയായത്. ശസ്ത്രക്രിയക്ക് ശേഷം ആരോഗ്യനില വഷളായ പാർവ്വതിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒന്നിലേറെ ഞരമ്പുകൾ മുറിഞ്ഞതായും കാലിലേക്കുള്ള രക്തയോട്ടം നിലച്ചതായും കണ്ടെത്തിയത്.

സംഭവത്തിൽ രോഗിയുടെ കുടുംബം ഡി.എം.ഒക്ക് പരാതി നൽകിയിട്ടുണ്ട്. മേയ് 12നായിരുന്നു പാർവ്വതിയെ കാല് വേദനയെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിലേക്ക് നടന്നു പോയ പാർവ്വതിയുടെ കാലിൽ ശസ്ത്രക്രിയയ്ക്ക് ശേഷം വീക്കം വരുകയായിരുന്നു.