ഓണത്തിരക്ക് ; ചൊവ്വാഴ്ച മംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ: ബുക്കിങ് തുടങ്ങി
ഓണത്തിരക്ക് കണക്കിലെടുത്ത് മംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും അനുവദിച്ച സ്പെഷൽ ട്രെയിനുകളിലേക്ക് ബുക്കിങ് തുടങ്ങി. ചൊവ്വാഴ്ച രാവിലെ എട്ടിന് മംഗളൂരു ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷ്യൽ (06052) വൈകിട്ട് 6.45ന് കൊല്ലത്തെത്തും.
തിരുവനന്തപുരം: ഓണത്തിരക്ക് കണക്കിലെടുത്ത് മംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കും തിരിച്ചും അനുവദിച്ച സ്പെഷൽ ട്രെയിനുകളിലേക്ക് ബുക്കിങ് തുടങ്ങി. ചൊവ്വാഴ്ച രാവിലെ എട്ടിന് മംഗളൂരു ജങ്ഷനിൽ നിന്ന് പുറപ്പെടുന്ന എക്സ്പ്രസ് സ്പെഷ്യൽ (06052) വൈകിട്ട് 6.45ന് കൊല്ലത്തെത്തും. അന്ന് രാത്രി ഒമ്പതിന് കൊല്ലത്ത് നിന്ന് മടക്കയാത്ര ആരംഭിക്കുന്ന സ്പെഷ്യൽ ട്രെയിൻ ( 06051) അടുത്ത ദിവസം രാവിലെ 09.30 ന് മംഗളൂരു ജങ്ഷനിൽ എത്തിച്ചേരും. ഒ
രു എസി ടൂ ടയർ കോച്ച്, മൂന്ന് എ.സി ത്രീ ടയർ കോച്ചുകൾ, 10 സ്ലീപ്പർ ക്ലാസ് കോച്ചുകൾ, 4 സെക്കൻഡ് ക്ലാസ് ജനറൽ കോച്ചുകൾ, എന്നിവ ഉൾപ്പെടുന്ന ട്രെയിനിന് കാസർകോട്, കാഞ്ഞങ്ങാട്, നീലേശ്വരം, പയ്യന്നൂർ, കണ്ണൂർ, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂർ, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ട്.