മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷൻ ആധുനിക സ്റ്റേഷനാക്കി വികസിപ്പിക്കുന്നതിന് 94 കോടി രൂപ അനുവദിച്ചു
മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷൻ ആധുനിക സ്റ്റേഷനാക്കി വികസിപ്പിക്കുന്നതിന് 94 കോടി രൂപ അനുവദിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വെള്ളിയാഴ്ച മംഗളൂരു ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ദക്ഷിണ കന്നടയിലെ മഡ്ഗാവ് - ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസും റെയിൽവേയുമായി ബന്ധപ്പെട്ട മറ്റ് വികസന പ്രവർത്തനങ്ങളും ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മംഗളൂരു: മംഗളൂരു സെൻട്രൽ റെയിൽവേ സ്റ്റേഷൻ ആധുനിക സ്റ്റേഷനാക്കി വികസിപ്പിക്കുന്നതിന് 94 കോടി രൂപ അനുവദിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. വെള്ളിയാഴ്ച മംഗളൂരു ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ ദക്ഷിണ കന്നടയിലെ മഡ്ഗാവ് - ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസും റെയിൽവേയുമായി ബന്ധപ്പെട്ട മറ്റ് വികസന പ്രവർത്തനങ്ങളും ഫ്ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മംഗളൂരു സെൻട്രലും മംഗളൂരു ജംഗ്ഷനും വികസിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞു. വന്ദേ ഭാരത് എക്സ്പ്രസ് വഴി തീരദേശ കർണാടകയെയും സംസ്ഥാന തലസ്ഥാനത്തെയും ബന്ധിപ്പിക്കുന്ന പാതയാണ് തുറന്നത്. വൈദ്യുതീകരണ പ്രക്രിയയിൽ വിവിധ വെല്ലുവിളികൾ നേരിട്ടെങ്കിലും, സേവനങ്ങളുടെ സുഗമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് എല്ലാ തടസ്സങ്ങളും വിജയകരമായി തരണം ചെയ്യാൻ കഴിഞ്ഞതായും മന്ത്രി അഭിപ്രായപ്പെട്ടു. ഉദ്ഘാടനത്തിന് ശേഷം മന്ത്രി മംഗളൂരുവിൽ നിന്ന് സുബ്രഹ്മണ്യ റോഡ് റെയിൽവേ സ്റ്റേഷനിലേക്ക് വന്ദേ ഭാരത് എക്സ്പ്രസിൽ യാത്ര ചെയ്തു. എംപിമാരായ ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട, കോട്ട ശ്രീനിവാസ പൂജാരി, മറ്റ് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ എന്നിവർ ഒപ്പമുണ്ടായിരുന്നു. യാത്രക്കിടെ, അദ്ദേഹം കബക പുത്തൂർ റെയിൽവേ സ്റ്റേഷനിൽ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തു.