മംഗലപുരം മുല്ലശേരിയില്‍ നിര്‍മ്മിച്ച ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനം മാര്‍ച്ച് 16ന്

രാത്രികാല മത്സരങ്ങള്‍ക്കായി സജ്ജീകരിച്ചിട്ടുള്ള അത്യാധുനിക എല്‍ഇഡി ഫ്‌ലഡ്ലൈറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓണ്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വഹിക്കും.

 

സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയന്‍ സമുച്ചയം, അത്യാധുനിക ഫ്‌ലഡ്ലൈറ്റ് സംവിധാനം എന്നിവയുള്‍പ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്

കേരള ക്രിക്കറ്റ് അസോസിയേഷന്റെ ഉടമസ്ഥതയില്‍ മംഗലപുരം മുല്ലശേരിയില്‍ നിര്‍മ്മിച്ച അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം ഉദ്ഘാടനത്തിനൊരുങ്ങുന്നു. മാര്‍ച്ച് 16ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. പത്തേക്കര്‍ ഭൂമിയില്‍ 45 കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച ഈ സ്റ്റേഡിയത്തില്‍ അന്താരാഷ്ട്ര നിലവാരമുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയന്‍ സമുച്ചയം, അത്യാധുനിക ഫ്‌ലഡ്ലൈറ്റ് സംവിധാനം എന്നിവയുള്‍പ്പെടെ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാത്രികാല മത്സരങ്ങള്‍ക്കായി സജ്ജീകരിച്ചിട്ടുള്ള അത്യാധുനിക എല്‍ഇഡി ഫ്‌ലഡ്ലൈറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓണ്‍ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വഹിക്കും.


രാജ്യത്തെ പ്രമുഖ സ്റ്റേഡിയങ്ങളില്‍ ഫ്‌ലഡ്ലൈറ്റ് ഒരുക്കിയിട്ടുള്ള സിഗ്‌നിഫൈ (ഫിലിപ്‌സ്) ആണ് ഇതിന്റെ നിര്‍മ്മാണ കമ്പനി. രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി ആരംഭിക്കുന്ന കെസിഎ സ്റ്റേറ്റ് അക്കാദമിയുടെ നിര്‍മ്മാണോദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിക്കും. മഴയത്തും രാത്രിയിലും തടസ്സമില്ലാതെ പരിശീലനം നടത്താന്‍ കഴിയുന്ന ഇന്‍ഡോര്‍ ക്രിക്കറ്റ് പരിശീലന കേന്ദ്രത്തിന്റെ നിര്‍മ്മാണോദ്ഘാടനം മന്ത്രി ജി.ആര്‍. അനില്‍ നിര്‍വഹിക്കും. കെസിഎഭാരവാഹികളും ജനപ്രതിനിധികളും പങ്കെടുക്കും.