മണ്ഡല - മകര വിളക്ക് സീസണിലെ തിരക്ക്; പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ
മണ്ഡല - മകര വിളക്ക് സീസണിലെ തിരക്ക് പരിഗണിച്ച് പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ.തിരുവനന്തപുരം - മംഗളൂരു റൂട്ടിലാണ് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്
മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് കാസർകോട് വഴി സർവീസ് നടത്തുന്ന ട്രെയിനിന് 18 സ്റ്റോപ്പുകളാണ് ഉള്ളത്
തിരുവനന്തപുരം: മണ്ഡല - മകര വിളക്ക് സീസണിലെ തിരക്ക് പരിഗണിച്ച് പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ.തിരുവനന്തപുരം - മംഗളൂരു റൂട്ടിലാണ് സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചിരിക്കുന്നത്. ശബരിമല സ്പെഷ്യല്‍ ട്രെയിനായാണ് പുതിയ സർവീസ് വരുക. ശബരിമല തീർഥാടനം നടത്തുന്ന യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന രീതിയിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
മംഗലാപുരത്ത് നിന്ന് പുറപ്പെട്ട് കാസർകോട് വഴി സർവീസ് നടത്തുന്ന ട്രെയിനിന് 18 സ്റ്റോപ്പുകളാണ് ഉള്ളത്. ഡിസംബർ ഏഴ് മുതല്‍ ജനുവരി 18 വരെയാണ് സർവീസ്. മംഗളൂരു ജങ്‌ഷൻ - തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ ഞായറാഴ്ചകളിലാണ് സർവീസ് നടത്തുക. വൈകിട്ട് ആറിന് മംഗളൂരുവില്‍ നിന്ന് പുറപ്പെടുന്ന (06041) ട്രെയിൻ പിറ്റേന്ന് രാവിലെ 6:30ന് തിരുവനന്തപുരം നോർത്തില്‍ എത്തിച്ചേരുന്ന രീതിക്കാണ് ക്രമീകരണം.
മടക്കയാത്രയില്‍ തിരുവനന്തപുരം നോർത്ത് - മംഗളൂരു ജങ്‌ഷൻ (06042) പ്രതിവാര സ്‌പെഷ്യല്‍ ഡിസംബർ എട്ട് മുതല്‍ ജനുവരി 19 വരെയുള്ള തിങ്കളാഴ്‌ചകളിലാണ് സർവീസ് നടത്തുക. രാവിലെ 8.30 ന് പുറപ്പെട്ട് രാത്രി 8.30 ന് മംഗളൂരു ജങ്‌ഷനില്‍ എത്തിച്ചേരും. ഒരു എസി ടു ടയർ, മൂന്ന് എസി ത്രീ ടയർ, 15 സ്ലീപ്പർ കോച്ച്, 2 ഭിന്നശേഷി കോച്ച് എന്നിവയാണ് ട്രെയിനിലുള്ളത്. ടിക്കറ്റ് റിസർവേഷനുകള്‍ ആരംഭിച്ചിട്ടുണ്ട്.
സമയവും സ്റ്റോപ്പുകളും
കാസർകോട് 6.40, കാഞ്ഞങ്ങാട് 6.49, പയ്യന്നൂർ 7.14, കണ്ണൂർ 8.02, തലശേരി 8.24, വടകര 8.54, കോഴിക്കോട് 9.37, തിരൂർ 10.34, ഷൊർണൂർ 11.45, തൃശൂർ 12.35, ആലുവ 1.25, എറണാകുളം ടൗണ്‍ 1.45, കോട്ടയം 2.40, ചങ്ങനാശേരി 3.03, തിരുവല്ല 03.13, ചെങ്ങന്നൂർ 3.24, കായംകുളം 3.38, കൊല്ലം 4.47 സ്റ്റേഷനുകള്‍ പിന്നിട്ടാണ് രാവിലെ 6.30ന് തിരുവനന്തപുരത്തെത്തുക.
തിരുവനന്തപുരത്ത് നിന്ന് രാവിലെ പുറപ്പെടുന്ന ട്രെയിൻ കൊല്ലം 9.22, കായംകുളം 9.55, ചെങ്ങന്നൂർ 10.15, തിരുവല്ല 10.29, ചങ്ങനാശേരി 10.39, കോട്ടയം 10.55, എറണാകുളം ടൗണ്‍ 12.00, ആലുവ 12.25, തൃശൂർ 1.15, ഷൊർണൂർ 2.40, തിരൂർ 2.54, കോഴിക്കോട് 3.32, വടകര 4.20, തലശേരി 4.45, കണ്ണൂർ 5.12, പയ്യന്നൂർ 5.44, കാഞ്ഞങ്ങാട് 6.41, കാസർകോട് 7.00 സ്റ്റോപ്പുകള്‍ പിന്നിട്ടാണ് മംഗളൂരുവില്‍ എത്തുക.