മാനന്തവാടിയില്‍ 12 വയസുകാരിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്
വൈകീട്ട് നാലരയോടെ ഏഴു വയസുകാരനായ അനിയനൊപ്പം ട്യൂഷന് പോകുന്നതിനിടയിലായിരുന്നു അപകടം.
മാനന്തവാടി എടവക രണ്ടേനാലില്‍ പടിഞ്ഞാറേപ്പുത്തന് പുരയില്‍ രാജേഷിന്റെയും സ്വപ്നയുടെയും മകള്‍ ദിവ (12) ആണ് മരിച്ചത്
മാനന്തവാടിയില്‍ 12 വയസ്സുകാരിയുടെ മരണത്തിന് ഇടയാക്കിയ അപകടത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുത്ത് പോലീസ്. വാഹനം ഓടിച്ച അയലമൂല സ്വദേശി സജിയ്ക്കെതിരെയാണ് പോലീസ് കേസ് എടുത്തത്. മാനന്തവാടി എടവക രണ്ടേനാലില്‍ പടിഞ്ഞാറേപ്പുത്തന് പുരയില്‍ രാജേഷിന്റെയും സ്വപ്നയുടെയും മകള്‍ ദിവ (12) ആണ് മരിച്ചത്. വൈകീട്ട് നാലരയോടെ ഏഴു വയസുകാരനായ അനിയനൊപ്പം ട്യൂഷന് പോകുന്നതിനിടയിലായിരുന്നു അപകടം. കല്ലോടി ഭാഗത്ത് നിന്ന് മാനന്തവാടി ഭാഗത്തേക്ക് ഇടത് ഭാഗത്ത് കൂടി പോകേണ്ടിയിരുന്ന വാഹനം നിയന്ത്രണം തെറ്റി വലത് ഭാഗത്ത് കൂടി നടന്നു പോകുകയായിരുന്ന കുട്ടികളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ 12 വയസ്സുകാരി ദിവയെ ഉടനെ മാനന്തവാടി മെഡിക്കല്‍ കോളേജിലും പിന്നീട് മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഒപ്പം ഉണ്ടായിരുന്ന സഹോദരന് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. അപകടത്തില്‍ സ്കൂട്ടര്‍ യാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് എടുത്തു.