തിരൂരില്‍ മസാജിന് പോയ യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് പണം തട്ടാന്‍ ശ്രമിച്ചു ; പ്രതികള്‍ അറസ്റ്റില്‍
കഴിഞ്ഞ എട്ടാം തീയതി 'ഓറ വെല്‍നെസ്സ്' എന്ന മസാജ് സെന്ററില്‍ മസാജിന് പോയ യുവാവാണ് തട്ടിപ്പിനിരയായത്.
പ്രതികള്‍ യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് 2 ലക്ഷം രൂപ കൈക്കലാക്കാന്‍ ശ്രമം നടത്തിയെന്നാണ് പരാതി.
തിരൂരില്‍ മസാജ് സെന്ററിന്റെ മറവില്‍ ഹണിട്രാപ്പ്. മസാജിന് പോയ യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് പണം തട്ടാന്‍ ശ്രമിച്ചെന്ന് പരാതി. തട്ടിപ്പിന് ശ്രമിച്ച മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. മസാജ് സെന്റര്‍ ഉടമയായ തിരുവന്തപുരം സ്വദേശി സൌദും ജീവനക്കാരായ രണ്ട് സ്ത്രീകളുമാണ് പിടിയിലായത്. പ്രതികള്‍ യുവാവിനെ വിവസ്ത്രനാക്കി ഫോട്ടോയെടുത്ത് 2 ലക്ഷം രൂപ കൈക്കലാക്കാന്‍ ശ്രമം നടത്തിയെന്നാണ് പരാതി.
കഴിഞ്ഞ എട്ടാം തീയതി 'ഓറ വെല്‍നെസ്സ്' എന്ന മസാജ് സെന്ററില്‍ മസാജിന് പോയ യുവാവാണ് തട്ടിപ്പിനിരയായത്. മസാജിനെത്തിയ യുവാവിന്റെ കൈയില്‍ കൂടുതല്‍ പണമുണ്ടെന്ന് മനസ്സിലാക്കിയ പ്രതികള്‍ മര്‍ദ്ദിച്ചും ഭീഷണിപ്പെടുത്തിയും 28500 രൂപയും ഒന്നര പവന്റെ സ്വര്‍ണ്ണമാലയും, ബൈക്കും കൈക്കലാക്കിയിരുന്നു. മസാജ് സെന്ററിലെ സ്ത്രീകളെ ഉപദ്രവിച്ചതിന് യുവാവിനെതിരെയും കേസെടുത്തിട്ടുണ്ട്. കേസിലെ മുഖ്യ പ്രതിയും മസാജ് സെന്റര്‍ നടത്തിപ്പുകാരനായ സൌദ് പത്തോളം കേസുകളിലെ പ്രതിയാണ്. മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ മേല്‍ നോട്ടത്തിലാണ് അന്വേഷണം നടത്തുന്നത്.